ഗാസയില്‍ ഇസ്രയേലിന്റെ ശക്തമായ വ്യോമാക്രമണം; 30 പേര്‍ കൊല്ലപ്പെട്ടു

ഇന്നലെ രാത്രി വടക്കന്‍ ഗാസയില്‍ ഇസ്രയേലിന്റെ ശക്തമായ വ്യോമാക്രമണം. ജബലിയയില്‍ അഭയാര്‍ത്ഥി ക്യാമ്പിനും പാര്‍പ്പിട സമുച്ചയത്തിനും നേര്‍ക്കുണ്ടായ ആക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ALSO READ: കുവൈത്തിൽ ഇനി സാങ്കേതിക വിദഗ്ധർക്ക് അക്കാദമിക്ക് യോഗ്യതകളുമായി പൊരുത്തപ്പെട്ട തസ്തികയിലേ വിസ അനുവദിക്കൂ

24 മണിക്കൂറിനിടെ ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 270 പിന്നിട്ടു. ഇതില്‍ 117 കുട്ടികളും ഉള്‍പ്പെടുന്നു. ഒക്ടോബര്‍ ഏഴു മുതല്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ പലസ്തീനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4651 ആയി. ഗാസയില്‍ ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

Also Read:നേപ്പാളിൽ ഭൂചലനം; രണ്ടാമത്തെ ഭൂചലനം റിക്റ്റർ സ്കെയിലിൽ 4.3 രേഖപ്പെടുത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News