പെഗാസസ് ചാരസോഫ്‌റ്റ്‌വെയര്‍ ഉപയോഗിച്ച് വിവരം ചോര്‍ത്തി എന്ന കേസിൽ ഇസ്രേയലിന് തിരിച്ചടി.ഇസ്രയേലിന്റെ സൈബര്‍ ഇന്റലിജന്‍സ് സ്ഥാപനമായ എൻഎസ്‌ഒ കുറ്റക്കാരാണെന്ന് ഓക്ക്‌ലാൻഡിലെ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി വിധിച്ചു.
മറ്റുള്ളവരുടെ വാട്ട്സ്ആപ്പ് ഇടപാടുകൾ നിരീക്ഷിക്കാൻ എൻഎസ്‌ഒ സോഫ്‌റ്റ്‌വെയർ അവസരമൊരുക്കിയതായി സ്ഥിരീകരിച്ച കോടതി, നഷ്ടപരിഹാരത്തിനായി വിചാരണ നടപടികൾ ആരംഭിക്കാമെന്നും അറിയിച്ചു.ഉപയോക്താക്കൾ വാങ്ങിയ സോഫ്‌റ്റ്‌വെയർ കുറ്റാന്വേഷണത്തിന്റെ ഭാഗമായി ഉപയോഗിച്ചാൽ തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്ന എൻഎസ്‌ഒ വാദം കോടതി അംഗീകരിച്ചില്ല.
ALSO READ; ജർമനിയിലെ ക്രിസ്മസ് മാർക്കറ്റിലുണ്ടായ ആക്രമണം: അപലപിച്ച് ഇന്ത്യ
2019 ൽ വാട്ട്സ്ആപ്പ് നൽകിയ പരാതിയിലാണ് ഇപ്പോൾ കോടതി വിധി വന്നിരിക്കുന്നത്.1400 ഫോണുകളിലെ വാട്ട്സ്ആപ്പ് സേവനം തടസ്സപ്പെടുത്തിയ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് ആണ് വാട്ട്സ്ആപ്പ് പരാതി നൽകിയത്. അതേസമയം കോടതി വിധിയെ സ്വാഗതം ചെയ്തുകൊണ്ട് നിരവധി സൈബർ സുരക്ഷാ വിദഗ്ധര്‍ രംഗത്ത് വന്നിട്ടുണ്ട്.
ENGLISH NEWS SUMMARY: The US District Judge in Oakland stated that Israel’s cyber intelligence organization NSO was guilty of using Pegasus spy software to leak information.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here