പുറംലോകവുമായി ബന്ധമറ്റ് ഗാസ; ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍

വെടിനിര്‍ത്തല്‍ സംബന്ധിച്ച ചര്‍ച്ചകള്‍ എങ്ങുമെത്താത്ത സാഹചര്യത്തില്‍ ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍. തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസില്‍ ജനങ്ങളോട് ഒഴിഞ്ഞു പോകണമെന്നാണ് ഇസ്രയേല്‍ സേന ആവശ്യപ്പെട്ടിരിക്കുന്നത്. ഗാസയിലെ ഇന്റര്‍നെറ്റും ഫോണും നിലച്ചതോടെ പുറംലോകവുമായി ഗാസയുടെ ബന്ധമറ്റിരിക്കുകയാണ്.

ALSO READ:  സംസ്ഥാനത്ത് മ്യൂസിയം സൗഹൃദ സമിതി ഉത്തരവായി

ഇസ്രയേല്‍ ആക്രമണം നിര്‍ത്തുമെന്ന് കരുതുന്നവര്‍ മിഥ്യാലോകത്താണെന്നും ഹമാസിനെ ഇല്ലായ്മ ചെയ്യുമെന്നുമാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറയുന്നത്.അതേസമയം ഈജിപ്തിലെ കെയ്‌റോയില്‍ വളരെ ഗൗരവമേറിയ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

ALSO READ: നവകേരള സദസ് മുന്നോട്ട് വയ്ക്കുന്ന ആശയം തള്ളിക്കളയാന്‍ കേരളത്തിലുള്ളവര്‍ക്ക് കഴിയില്ല: മുഖ്യമന്ത്രി

ഇസ്രയേല്‍ നിയന്ത്രണം ഏറ്റെടുത്ത വടക്കന്‍ ഗാസയിലെ ജബാലിയ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരെ സൈന്യം വെടിവെച്ച് വീഴ്ത്തുന്നതായി റിപ്പോര്‍ട്ടുണ്ട്. മാത്രമല്ല വടക്കന്‍ ഗാസയില്‍ ആശുപത്രികളെല്ലാം പ്രവര്‍ത്തനരഹിതമായിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News