‘വെള്ളത്തുണികള്‍’ എത്തുന്ന ഗാസ; കര – വ്യോമ ആക്രമണങ്ങള്‍ കടുത്തു, ഭവനരഹിതരായി 21 ലക്ഷം പേര്‍

ഇസ്രയേല്‍ കര – വ്യോമ ആക്രമണം കടുപ്പിച്ചതോടെ ഗാസയില്‍ 21 ലക്ഷത്തോളം പേര്‍ ഭവനരഹിതരായി. കഴിഞ്ഞ ദിവസം മാത്രം 187 പേരാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. തെക്കന്‍ ഗാസയിലെ പട്ടണമായ റാഫയില്‍ അഭയാര്‍ത്ഥികള്‍ തടിച്ചു കൂടുകയാണ്. പലായനം ചെയ്യുന്നവരാണ് ഇവിടെക്ക് എത്തുന്നത്. ഇതിനിടയില്‍ ഇസ്രയേല്‍ ഇവിടെയും ആക്രമണം അഴിച്ചുവിട്ടു. ഭക്ഷണവും മരുന്നും ഇല്ലാതെ വലയുകയാണ് സാധാരണക്കാര്‍. ഗാസയിലേക്ക് ഇപ്പോഴെത്തുന്ന പ്രധാന സഹായം മരിച്ചവരെ സംസ്‌കരിക്കാനുള്ള വെള്ളത്തുണികളാണ്.

ALSO READ: വിഴിഞ്ഞം തുറമുഖത്തേക്ക് നാലാമത്തെ കപ്പൽ ഇന്നെത്തും

ഇസ്രയേല്‍ ആക്രമണത്തില്‍ 21, 507 പേരാണ് പലസ്തീനില്‍ ഇതുവരെ കൊല്ലപ്പെട്ടത്. 23 ലക്ഷം പേരില്‍ 21 പേരും ഭവന രഹിതരായി. ബോംബാക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും വീണ്ടെടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. വടക്കന്‍ ഗാസയില്‍ ശക്തമായ ചെറുത്തു നില്‍പ്പാണ് ഹമാസ് നടത്തുന്നത്. മറ്റിടങ്ങളിലും ചെറുത്തുനില്‍പ്പ് തുടരുകയാണ്.

ALSO READ: തുര്‍ക്കിയെ തകര്‍ത്തെറിഞ്ഞ ഭൂചലനം, ഇസ്രേയല്‍ അധിനിവേശം, ഇന്ത്യ കാനഡ തര്‍ക്കം; ലോകത്തെ ഞെട്ടിച്ച സംഭവങ്ങള്‍

യുഎസ് ഉള്‍പ്പെടെ ഇസ്രയേല്‍ സാധാരണക്കാരെ കൊലപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നെതന്യാഹു ഇത് ചെവിക്കൊണ്ടിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News