സിറിയയും പിടിക്കുമോ ഇസ്രയേൽ? ഡമസ്കസ് വരെയെത്തി ഐഡിഎഫ്; സൈനിക താവളങ്ങൾക്ക് നേരെ കനത്ത വ്യോമാക്രമണം

israel attacks syria

രാജ്യം ഭീകരർ പിടിച്ചടക്കുകയും പ്രസിഡന്‍റ് രാജ്യം വിടുകയും സർക്കാർ വീഴുകയും ചെയ്തതോടെ നാഥനില്ലാതായ സിറിയയിലേക്ക് ഇരച്ചു കയറി ഇസ്രയേൽ അധിനിവേശപ്പട. മുന്നൂറിൽ അധികം വ്യോമാക്രമണങ്ങളുടെ അകമ്പടിയോടെയാണ് ഇസ്രയേൽ സിറിയയിലേക്ക് കടന്നു കയറിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിമാനത്താവളങ്ങൾ, വ്യോമ- നാവികകേന്ദ്രങ്ങൾ തുടങ്ങിയ തന്ത്ര പ്രധാന സൈനിക- സിവിലിയൻ കേന്ദ്രങ്ങൾ നാമാവശേഷമാക്കിയ കനത്ത വ്യോമാക്രമണങ്ങൾക്കിടെ ഇസ്രായേൽ കരസേന സിറിയൻ തലസ്ഥാനമായ ഡമസ്കസിനരികെ എത്തിയതായും റിപ്പോർട്ടുകൾ പറയുന്നു.

പ്രതിപക്ഷ സേനക്ക് അധികാരം കൈമാറാൻ തയാറാണെന്ന് നിലവിലെ സിറിയൻ പ്രധാനമന്ത്രി ഗാസി മുഹമ്മദ് ജലാലി പ്രഖ്യാപിച്ചതിനിടെയാണ് സിറിയയിൽ ലോകത്തെ ഞെട്ടിച്ച് ഇസ്രായേൽ അധിനിവേശം. മൂന്നാം ദിനത്തിലും തുടരുന്ന ആക്രമണങ്ങളിൽ സിറിയൻ സേനയുടെ യുദ്ധവിമാനങ്ങൾ, യുദ്ധക്കപ്പലുകൾ, സൈനിക താവളങ്ങൾ, ആയുധനിർമാണ-സംഭരണ കേന്ദ്രങ്ങൾ എന്നിവ പൂർണമായും തകർക്കപ്പെട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

also read; ‘ഒറ്റ ഒരെണ്ണത്തെ വെറുതെ വിടില്ല’; അസദ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥർക്കെതിരെ ജൂലാനി

ഡമസ്കസ് വിമാനത്താവളത്തിന് 25 കിലോമീറ്റർ അകലെ ഖതനയിൽ ഇസ്രായേൽ യുദ്ധടാങ്കുകൾ എത്തിയിട്ടുണ്ട്. ഇസ്രായേൽ അധിനിവിഷ്ട ഗോലാൻ കുന്നുകളെ സിറിയൻ അതിർത്തിയുമായി വേർതിരിക്കുന്ന ബഫർ സോൺ മേഖലയിൽനിന്ന് 10 കിലോമീറ്റർ അകലെ സിറിയൻ പ്രദേശത്താണ് ഖതന. തെക്കൻ സിറിയയിൽ ഖുനൈത്ര ഗവർണറേറ്റും ഇസ്രായേൽ പിടിച്ചിട്ടുണ്ട്. ഗോലാൻ കുന്നുകളോടു ചേർന്ന ബഫർ സോണിൽ 400 ചതുരശ്ര കിലോമീറ്റർ പ്രദേശം കഴിഞ്ഞദിവസം പിടിച്ചിരുന്നു.

ഇതിന്റെ തുടർച്ചയായി ഹെർമോൺ മലയിലും നിരവധി സമീപ ഗ്രാമങ്ങളിലും ഇസ്രയേൽ സേന കടന്നുകയറിയിട്ടുണ്ട്. ഇവിടെ 18 കിലോമീറ്ററോളം സിറിയൻ പ്രദേശം ഇസ്രയേൽ പിടിച്ചതായാണ് കണക്ക്. ലബനാൻ അതിർത്തിയോടുചേർന്ന സിറിയൻ പ്രദേശങ്ങളിലും ഇസ്രയേൽ കടന്നുകയറ്റം നടത്തുന്നതായി ബൈറൂത് ആസ്ഥാനമായ മയാദീൻ ടിവി റിപ്പോർട്ട് ചെയ്തു. 1974ലെ ഉഭയകക്ഷി ധാരണകൾ ലംഘിച്ചാണ് വൻ കടന്നുകയറ്റം. എന്നാൽ പതിവു പോലെ കടന്നുകയറ്റ വാർത്തകൾ ഇസ്രയേൽ നിഷേധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News