ആശുപത്രികള്‍ കയ്യേറി ഇസ്രേയല്‍; മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് ആശുപത്രി വളപ്പില്‍

ഗാസയില്‍ ഇസ്രയേല്‍ അധിനിവേശം തുടരവേ കൂടുതല്‍ ആശുപത്രികളുടെ നിയന്ത്രണം ഇസ്രയേല്‍ സേന ഏറ്റെടുത്തു. ഇതോടെ പരിക്കേറ്റ സാധാരണക്കാര്‍ക്ക് ആശ്രയമായി നാസര്‍ ആശുപത്രി മാത്രമാണ് ബാക്കിയുള്ളത്. ഭൂരിഭാഗം ആശുപത്രികളും സൈന്യം കയ്യേറിയതോടെയും വെടിവെയ്പ്പ് അതി രൂക്ഷമായതോടെയും ആശുപത്രി വളപ്പില്‍ തന്നെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. നാല്‍പത് മൃതദേഹങ്ങള്‍ ഇത്തരത്തില്‍ സംസ്‌കരിച്ചെന്നാണ് റിപ്പോര്‍ട്ട്.

ALSO READ:  ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍: ആരാധകര്‍ക്ക് നിരാശ, ഇന്ത്യയ്ക്ക് തോല്‍വി

ഖാന്‍ യൂനിസിനു പടിഞ്ഞാറുള്ള അല്‍ മവാസി ജില്ലയില്‍ ഇസ്രയേല്‍ ആക്രമണം കടുപ്പിക്കുന്നതിന് ഒപ്പം അല്‍ ഖയര്‍ ആശുപത്രി പിടിച്ചെടുത്ത് ജീവനക്കാരെ അറസ്റ്റ് ചെയ്തു. ഇസ്രയേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 25,295 കവിഞ്ഞു. അറുപതിനായിരത്തിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ALSO READ:   ഹിന്ദുവല്ല ഇന്ത്യയാണ് വലുതെന്ന് വിളിച്ചു പറയാൻ വിരലിലെണ്ണാവുന്ന ഈ മനുഷ്യർ മാത്രം മതി; നന്ദി മലയാളമേ

അതേസമയം പലസ്തീനെ രാഷ്ട്രമാക്കാതെ ഇസ്രയേലിനെ അംഗീകരിക്കില്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കി. പലസ്തീന്‍ രാഷ്ട്രസ്ഥാപനത്തിന് വിശ്വസനീയമായ നടപടിയുണ്ടാകാതെ ഇസ്രയേലുമായി ബന്ധം സ്ഥാപിക്കുകയോ ഗാസയുടെ പുനര്‍നിര്‍മാണത്തിന് സഹായിക്കുകയോ ചെയ്യില്ലെന്ന് സൗദി അറേബ്യന്‍ വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു. പലസ്തീന്‍ രാഷ്ട്രമെന്ന നിര്‍ദേശം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തളളിയ പശ്ചാത്തലത്തിലാണ് ഫര്‍ഹാന്‍ രാജകുമാരന്റെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News