ഇസ്രയേല്‍ അധിനിവേശം ആറാം മാസത്തിലേക്ക്; മുഴുപ്പട്ടിണിയില്‍ ഗാസ

പലസ്തീനില്‍ ഇസ്രയേല്‍ അധിനിവേശം ആരംഭിച്ചിട്ട് ആറുമാസമാകുമ്പോള്‍ 75 ശതമാനത്തോളം ജനങ്ങളും പലായനം ചെയ്ത ഗാസ മുഴുപ്പട്ടിണിയിലാണ്. അതേസമയം റാഫ അടക്കമുള്ള മേഖലകളില്‍ ആക്രമണം ശക്തമാക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു പ്രഖ്യാപിച്ചു. അടിസ്ഥാന സൗകര്യങ്ങളെല്ലാം അവതാളത്തിലായ ഗാസയില്‍ സൗജന്യ ഭക്ഷണം, മരുന്നു എന്നിവ എത്തിക്കാനുള്ള യുഎന്‍ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ ഇസ്രയേല്‍ സൈന്യം തടയുന്നത് സാഹചര്യം കൂടുതല്‍ വഷളാക്കുകയാണ്.

ALSO READ:  കടലുപോലെ അനുഭവങ്ങൾ ഉണ്ടായിരുന്ന മനുഷ്യൻ; ഭാസുരേന്ദ്ര ബാബുവിന്റെ വിയോഗത്തിൽ അനുശോചിച്ച് എൻ പി ചന്ദ്രശേഖരൻ

അതേസമം റംസാന്‍ വ്രതാരംഭത്തിന് മുമ്പ് വെടിനിര്‍ത്തല്‍ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ ഈജിപ്തിലെ കയ്‌റോ നടന്ന ചര്‍ച്ച ഇസ്രയേലിന്റെ നിസഹകരണം മൂലം പരാജയപ്പെടുകയും ചെയ്തു. ഇതുവരെ 30, 800 പലസ്തീനികളാണ് ഇസ്രയേല്‍ അധിനിവേശത്തില്‍ കൊല്ലപ്പെട്ടത് 72, 198 പേര്‍ക്ക് പരിക്കേറ്റു.

ALSO READ: അസാധ്യമെന്ന് തോന്നുന്ന കഥപറച്ചിൽ, ഹിന്ദിയിൽ ഇത്തരം ആശയങ്ങളുടെ റീമേക്ക് മാത്രമേ ചെയ്യാൻ കഴിയൂ: മഞ്ഞുമ്മൽ ബോയ്സിനെ പ്രശംസിച്ച് അനുരാഗ് കശ്യപ്

അതേസമയം ഗാസയുടെ തീരപ്രദേശങ്ങളില്‍ പ്രദേശവാസികള്‍ക്കായുള്ള സഹായങ്ങളെത്തിക്കാന്‍ താല്‍കാലിക തുറമുഖവും മറ്റ് സൗകര്യങ്ങളും യുഎസ് സൈന്യം ഒരുക്കും. കടല്‍, കര, ആകാശമാര്‍ഗം സഹായങ്ങളെത്തിക്കാനാണ് ബൈഡന്റെ നീക്കമെന്നാണ് പേരു വെളിപ്പെടുത്താന്‍ തയ്യാറാകാത്ത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതേസമയം അധിനിവേശ വെസ്റ്റ് ബാങ്കില്‍ പുതിയതായി 3500 അനധികൃത സെറ്റില്‍മെന്റുകള്‍ നിര്‍മിക്കാനുള്ള ഇസ്രയേലിന്റെ പദ്ധതിക്കെതിരെ യുഎന്നും അന്താരാഷ്ട്ര സമൂഹവും അപലപിച്ചു. അതേസമയം ഇസ്രയേല്‍ സൈന്യം അധിനിവേശ വെസ്റ്റ് ബാങ്കിലെ വീടുകളില്‍ നടത്തിയ പരിശോധനകളില്‍ ഒരു വനിതാ മാധ്യമപ്രവര്‍ത്തകയെയും മറ്റൊരു സാമൂഹിക പ്രവര്‍ത്തകയെയും അറസ്റ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News