എന്ന് അവസാനിക്കും ഈ കൂട്ടക്കൊല; ഗാസയില്‍ 50 കുട്ടികളടക്കം നൂറോളം പേരെ കൊന്ന് ഇസ്രയേല്‍

gaza-israel-attack

വടക്കൻ ഗാസയിലെ റെസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് നേരെ ഇസ്രയേൽ നടത്തിയ രണ്ട് വ്യോമാക്രമണങ്ങളിൽ 50ലധികം കുട്ടികൾ ഉൾപ്പെടെ 84 പലസ്തീനികൾ കൊല്ലപ്പെട്ടു. ഹീനമായ കൂട്ടക്കൊല എന്നാണ് പലസ്തീൻ അധികൃതർ സംഭവത്തെ വിശേഷിപ്പിച്ചത്. ജബാലിയ അഭയാർഥി ക്യാമ്പിൽ നടത്തിയ ആക്രമണത്തിലും നിരവധി പേർ കൊല്ലപ്പെട്ടു.

രണ്ട് ബഹുനില കെട്ടിടങ്ങളിലാണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. 170 പേർക്ക് അഭയം നൽകിയ കെട്ടിടങ്ങളായിരുന്നു ഇത്. പ്രദേശവാസികളായ ഷാലേൽ, അൽ-ഗന്ദൂർ കുടുംബങ്ങളുടേതാണ് കെട്ടിടങ്ങളെന്നാണ് റിപ്പോർട്ട്.

Read Also: സ്പെയിനിലെ വെള്ളപ്പൊക്കത്തിൽ മരണസംഖ്യ 158 ആയി; തിരച്ചിൽ ഊർജിതം

ഇസ്രയേൽ ഉപരോധവും തുടർച്ചയായ ബോംബാക്രമണവും കാരണം പ്രദേശത്ത് സിവിൽ ഡിഫൻസ് ജീവനക്കാരോ മെഡിക്കൽ സേവനങ്ങളോ മറ്റ് ദുരിതാശ്വാസ സേവനങ്ങളോ ലഭ്യമല്ലായിരുന്നു. ഗാസയിലെ ഇസ്രയേൽ വംശഹത്യയിൽ 2023 ഒക്‌ടോബർ 7 മുതൽ 43,259 പലസ്തീനികൾ കൊല്ലപ്പെടുകയും 1,01,827 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഹമാസിൻ്റെ നേതൃത്വത്തിലുള്ള ആക്രമണത്തിൽ ഇസ്രയേലിൽ 1,139 പേർ കൊല്ലപ്പെടുകയും 200-ലധികം പേരെ ബന്ദികളാക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News