‘കൗണ്ട് ഡൗണ്‍ ആരംഭിച്ചു, അധികകാലം വാഴില്ല’; പുതിയ ഹിസ്ബുള്ള തലവനെതിരെ ഭീഷണി മുഴക്കി ഇസ്രയേല്‍

nayem-qassem-hezbollah-leader

ഹിസ്ബുള്ളയുടെ പുതിയ മേധാവി നയിം ഖാസിമിൻ്റേത് താൽക്കാലിക നിയമനമാണെന്നും അധികകാലം വാഴില്ലെന്നും ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റിൻ്റെ ഭീഷണി. കൗണ്ട്ഡൗൺ ആരംഭിച്ചുവെന്നും അദ്ദേഹം എക്സിൽ പോസ്റ്റ് ചെയ്തു. ഖാസിമിൻ്റെ ഫോട്ടോയൊടൊപ്പമായിരുന്നു ഹീബ്രുവിലുള്ള പോസ്റ്റ്.

കഴിഞ്ഞ മാസം ലെബനനിലെ ബെയ്‌റൂട്ടിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹസൻ നസ്‌റള്ളയുടെ പിൻഗാമിയായാണ് ഉപമേധാവി നയിം ഖാസിമിയെ തെരഞ്ഞെടുത്തത്. ഈ മാസം ആദ്യം, ഇസ്രായേൽ ആക്രമണത്തിൽ ഹിസ്ബുള്ളയുടെ എക്സിക്യൂട്ടീവ് കൗൺസിൽ തലവൻ ഹാഷിം സഫീദ്ദീൻ കൊല്ലപ്പെട്ടിരുന്നു.

Read Also: ഈ ചോരക്കൊതിക്ക് എന്ന് അറുതിവരും; ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ നൂറിലേറെ മരണം

പുതിയ മേധാവിയെ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് ഇസ്രയേൽ പ്രതികരണം. 1953-ൽ ബെയ്റൂട്ടിൽ ഇസ്രായേൽ അതിർത്തിയിലുള്ള കഫാർ ഫില ഗ്രാമത്തിലാണ് ഖാസിം ജനിച്ചത്. 1982-ൽ ഹിസ്ബുള്ളയുടെ സ്ഥാപകരിൽ ഒരാളാണ്. 1991 മുതൽ ഗ്രൂപ്പിൻ്റെ ഡെപ്യൂട്ടി സെക്രട്ടറി ജനറലാണ്.

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here