ഇസ്രയേലിന്റെ പലസ്തീന്‍ അധിനിവേശത്തിനിടയില്‍ ഈജിപ്തില്‍ ഇസ്രായേല്‍ മിസൈല്‍ പതിച്ചു. സംഭവത്തില്‍ ആറോളം പേര്‍ക്ക് പരിക്കേറ്റു. ഇതോടെ ശക്തമായ മുന്നറിയിപ്പുമായി ഈജിപ്ത് രംഗത്തെത്തിയിട്ടുണ്ട്. അതേസമയം പ്രദേശത്തെ സുരക്ഷാ സാഹചര്യത്തെ കുറിച്ച് മനസിലാക്കുന്നു എന്നാണ് ഇസ്രയേല്‍ പ്രതികരിച്ചത്.
ഗാസയില്‍ നടക്കുന്ന അധിനിവേശത്തിന്റെ ഭാഗമായുള്ള മിസൈലാണ് തങ്ങളുടെ പ്രദേശത്ത് വീണതെന്നാണ് ഈജിപ്ത് വാര്‍ത്താ മാധ്യമമായ അല്‍ ഖഹേറ റിപ്പോര്‍ട്ട് ചെയ്യുന്നത്. പലസ്തീനില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായിരം കവിഞ്ഞു.
അതേസമയം ഹമാസിന്റെ പ്രതിനിധി സംഘം മോസ്‌കോ സന്ദര്‍ശനം നടത്തിയതിനെതിരെ ഇസ്രയേല്‍ പ്രതിഷേധിച്ചിട്ടുണ്ട്. ഹമാസ് അംഗങ്ങളെ റഷ്യയില്‍ നിന്നും എത്രയും വേഗം പുറത്താക്കണമെന്നാണ് ഇസ്രയേല്‍ റഷ്യയോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഇസ്രയേല്‍ അധിനിവേശം അവസാനിപ്പിക്കുന്നതിനായി റഷ്യ നടത്തുന്ന ശ്രമത്തെ ഹമാസ് സംഘം അഭിനന്ദിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here