ഇതാണ് ശിക്ഷ! 3,500 വർഷം പഴക്കമുള്ള ഭരണി അബദ്ധത്തിൽ പൊട്ടിച്ച നാല് വയസ്സുകാരനോട് മ്യൂസിയം അധികൃതർ പ്രതികരിച്ചത് ഇങ്ങനെ…

israel museum

ഇസ്രയേലിലെ ഹൈഫയിൽ സ്ഥിതിചെയ്യുന്ന ലോക പ്രശസ്തമായ ഹെക്റ്റ് മ്യൂസിയത്തിലെ 3,500 വർഷം പഴക്കമുള്ള ഭരണി കഴിഞ്ഞ ദിവസം താഴെ വീണ് പൊട്ടിയ സംഭവം സോഷ്യൽ മീഡിയയിൽ അടക്കം വലിയ വാർത്തയായിരുന്നു. വേറൊന്നും കൊണ്ടല്ല…അത് എങ്ങനെയാണ് പൊട്ടിയത് എന്നതാണ് വലിയ വാർത്ത ആയത്.

ALSO READ: അച്ഛന്റെ വഴിയേ! ഓസ്‌ട്രേലിയക്കെതിരായ അണ്ടർ 19 ടീമിൽ ഇടം നേടി സമിത് ദ്രാവിഡ്

കഴിഞ്ഞ ദിവസം മാതാപിതാക്കൾക്കൊപ്പം മ്യൂസിയം സന്ദർശിച്ച നാല് വയസുകാരൻ ഏരിയലിന്റെ കൈ അബദ്ധത്തിൽ തട്ടി താഴെ വീണാണ് ഭരണി പൊട്ടിയത്. മ്യൂസിയത്തിന്റെ കവാടത്തിന് സമീപം പ്രദര്‍ശിപ്പിച്ചിരുന്ന
ഭരണി വെങ്കല യുഗത്തില്‍ വൈൻ ഉൾപ്പടെ സൂക്ഷിക്കാന്‍ ഉപയോഗിച്ചിരുന്നതായിരുന്നു. 3,500 വർഷം പഴക്കമുള്ള ഭരണിയയായിരുന്നതിനാൽ സംഭവം അറിഞ്ഞ ഏവരും ഈ വിഷയത്തിൽ മ്യൂസിയം സ്വീകരിക്കുന്ന തുടർ നടപടികളെ പറ്റി അന്വേഷിക്കുകയായിരുന്നു.  കുട്ടിയുടെ കുടുംബത്തിന് പിഴ ചുമത്തുമോ എന്നതടക്കം നിരവധി ചോദ്യങ്ങൾ ഉയർന്നിരുന്നു.

ALSO READ: മീഡിയടെക് ഹീലിയോ ജി81 ചിപ്സെറ്റിന്റെ കരുത്ത്: റെഡ്മി 14സി ലോഞ്ച് ചെയ്തു

എന്നാൽ ഈ വിഷയത്തിൽ മ്യൂസിയം അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടായ പ്രതികരണം കൈയ്യടി നേടുകയാണ്.
പൊട്ടിപ്പോയ ഭരണി വീണ്ടും ഒട്ടിച്ചേർത്ത് അത് കാണാൻ ഏരിയലിനെ വീണ്ടും മ്യൂസിയത്തിലേക്ക് ക്ഷണിച്ചിരിക്കുകയാണ് മ്യൂസിയം ഡയറക്ടർ. ക്ഷണം സ്വീകരിച്ചെത്തിയ കുട്ടി പൊട്ടിപ്പോയ ഭരണി വീണ്ടും പഴയ രൂപത്തിലാക്കിയത് കണ്ട ആശ്ചര്യപ്പെട്ടു. മാത്രമല്ല, പൊട്ടിപ്പോയ മറ്റൊരു ഭരണിയിൽ അറ്റകുറ്റ പണി നടത്തുന്നവരുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്തു.  ഇതോടെ മ്യൂസിയം അധികൃതരുടെ പ്രതികരണം ഇപ്പോൾ കൈയ്യടി നേടുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News