ഇസ്രയേലിൻ്റെ ഗാസ അധിനിവേശ നീക്കം വലിയ തെറ്റ്: ജോ ബൈഡൻ

ഇസ്രയേൽ ഹമാസിനെതിരെ കരയുദ്ധം ഏത് നിമിഷവും ഉണ്ടാവാമെന്ന സൂചനകൾ ഉയരുന്നതിനിടെ ഗാസയ്ക്കു മേലുള്ള അധിനിവേശം അബദ്ധമാകുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്‍. ഗാസയിലേക്കുള്ള കടന്നുകയറ്റം ഇസ്രയേല്‍ ചെയ്യുന്ന വലിയ അബദ്ധമായിരിക്കുമെന്നും ബൈഡന്‍ പ്രതികരിച്ചു.

Also read:കരുവന്നുര്‍ ബാങ്ക് കേസ്; ഇഡിക്കെതിരെ ഹര്‍ജി

ഹമാസ് പ്രകടമാക്കുന്ന ഭീകരവാദത്തിന്റെ പേരില്‍ പലസ്തീനിലെ മുഴുവന്‍ ജനങ്ങളും ക്രൂശിക്കപ്പെടേണ്ടവരല്ലെന്ന് ബൈഡന്‍ അഭിപ്രായപ്പെട്ടു. ഗാസയിലെ കുടിവെള്ളവും ഭക്ഷണവും ഇന്ധനവുമുള്‍പ്പടെയുള്ള അവശ്യവസ്തുക്കളുടെ വിതരണം പുനഃസ്ഥാപിക്കാൻ യു.എസിന്റെ ഭാഗത്ത് നിന്നും ഇടപെടല്‍ ഉണ്ടാകുമെന്നും ഒരു മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ജോ ബൈഡന്‍ പറഞ്ഞു.

Also read:തിരുവനന്തപുരത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ചൊവ്വാഴ്ച അവധി

എന്നാല്‍ ഭീകരതയെ തുടച്ചുനീക്കേണ്ടത് അനിവാര്യമാണെന്നും ബൈഡന്‍ പറഞ്ഞു. ഇസ്രയേല്‍ പലസ്തീന്‍ അതിര്‍ത്തിക്കുമേല്‍ അനിശ്ചിതകാലം ആധിപത്യമുറപ്പിക്കുന്നത് ശരിയായ പ്രവണതയല്ലെന്നും പലസ്തീന്‍ സ്വതന്ത്രരാഷ്ട്രമാകണമെന്നും ബൈഡന്‍ പ്രതികരിച്ചു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ഇസ്രയേലിലെ സാഹചര്യം ഫോണില്‍ ചര്‍ച്ച നടത്തിയതിനു പിന്നാലെ ബൈഡന്‍ ഇസ്രയേല്‍ സന്ദര്‍ശനം നടത്താമെന്ന തീരുമാനം ബൈഡന്റെ പരിഗണനയിലുണ്ടെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News