നാടുകടത്തൽ നിയമവുമായി ഇസ്രയേൽ; പ്രക്ഷോഭകാരികളുടെ ബന്ധുക്കളെ നാടുകടത്താൻ അനുവദിക്കുന്ന നിയമം പാസാക്കി

Israel Paralament

പ്രക്ഷോഭകാരികളായ പലസ്തീനികളുടെ ബന്ധുക്കളെ നാടുകടത്തുമെന്ന് ഇസ്രയേൽ. യുദ്ധത്തിൽ പങ്കെടുക്കുന്ന പലസ്തീനികൾ അടക്കമുള്ള ജനങ്ങളുടെ ബന്ധുക്കളെ രാജ്യത്തു നിന്ന് നാടുകടത്തുവാൻ അനുവദിക്കുന്ന നിയമമാണ് പാർലമെന്റിൽ പാസാക്കിയത്. പ്രക്ഷോഭത്തിൽ ഏർപ്പെടുന്ന ഇസ്രയേൽ പൗരന്മാരടക്കമുള്ളവരെ നാടുകടത്തും.

​ഗാസ മുനമ്പിലേക്കോ മറ്റു സ്ഥലങ്ങളിലേക്കോ നാടുകടത്താൻ അനുശാസിക്കുന്നതാണ് നിയമം. നിയമത്തിനെതിരെ ഇസ്രയേൽ മനുഷ്യാവകാശ സംഘടന രം​ഗത്തുവന്നു. ഭരണഘടനാ വിരുദ്ധമാണ് പുതിയ നിയമമെന്നും അവർ പറഞ്ഞു. ഇസ്രയേലിലുള്ള പലസ്തീനികളെ മാത്രം ലക്ഷ്യമിടുന്നതാണ് പുതിയ നിയമമെന്ന് പ്രതിപക്ഷം അഭിപ്രായപ്പെട്ടു.

Also Read: ആദ്യ ലക്ഷ്യം അഭിഭാഷകൻ ജാക്ക് സ്‌മിത്ത്; പണി തുടങ്ങി ട്രംപ്

ആക്രമണങ്ങളെക്കുറിച്ച് നേരത്തെ തന്നെ അറിയുന്നവർക്കും അല്ലെങ്കിൽ ഭീകരവാദ പ്രവർത്തനത്തെ പിന്തുണയ്‌ക്കുന്ന ഇസ്രയേലിലെ പലസ്തീനികൾക്കും കിഴക്കൻ ജറുസലേമിലെ നിവാസികൾക്കും ഇത് ബാധകമായിരിക്കുമെന്നാണ് നിയമത്തിൽ പറയുന്നത്.

സൈനിക ഓപ്പറേഷനുകള്‍ കൈകാര്യംചെയ്യുന്നതില്‍ പ്രതിരോധമന്ത്രി യൊഹാവ് ഗലാന്റിനുള്ള വിശ്വാസം നഷ്ടപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയിരുന്നു.

Also Read: അധികാര കൈമാറ്റം സമാധാനപൂർണമായിരിക്കുമെന്ന് ബൈഡൻ; കൂടെ ട്രംപിനൊരു ഉപദേശവും

പശ്ചിമേഷ്യയിൽ ഇസ്രയേൽ നടത്തുന്ന നരഹത്യ തുടർന്നുകൊണ്ടിരിക്കുകയാണ്. പലസ്തീനും ലെബനനും കടന്ന് സിറിയയിലേക്കും ഇസ്രയേൽ ആക്രമണം വ്യാപിപ്പിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News