മരിച്ചവരുടെ എണ്ണം 20,000 കവിഞ്ഞു; ആക്രമണം വ്യാപിപ്പിക്കാന്‍ കൂടുതല്‍ ഇസ്രയേല്‍ സൈനികര്‍

ഗാസയില്‍ നടക്കുന്ന ഇസ്രയേല്‍ അധിനിവേശത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 20,000 കവിഞ്ഞു. കൊല്ലപ്പെട്ടവരുടെ എണ്ണം 20,057 ആയി. ഇതില്‍ മൂന്നില്‍ രണ്ടും സ്ത്രീകളും കുട്ടികളുമാണ്. 53,320 പലസ്തീന്‍കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ALSO READ: ഉയര്‍ന്ന പൊതുബോധവും ജനാധിപത്യ ബോധവും സാമൂഹ്യബോധവും രാഷ്ട്രീയ ബോധവും ഉള്ളവരാണ് കേരളത്തിലെ പൊലീസുകാര്‍: സി ആര്‍ ബിജു

ഇതിനിടയില്‍ ആക്രമണം വര്‍ദ്ധിപ്പിക്കാന്‍ കൂടുതല സൈനികരെ അയക്കുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചു. ഈജിപ്തിലെ കെയ്‌റോയില്‍ സമാധാന ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും പ്രതീക്ഷകള്‍ അസ്തമിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

ALSO READ: ആന്ധ്രാരാഷ്ട്രീയത്തില്‍ തൊട്ട് രാംഗോപാല്‍ വര്‍മ; ‘വ്യൂഹ’ത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷം

സെന്‍ട്രല്‍ ഗാസയിലെ അല്‍ ബുറേജ് പട്ടണത്തില്‍ ശക്തമായ വെടിവെയ്പ്പ് തുടരുകയാണ്. ഖാന്‍യൂനിസിലും റാഫയിലും ബോംബാക്രമണം തുടരുന്നു. അതേസമയം അടിയന്തര സഹായത്തിനായുള്ള യുഎന്‍ രക്ഷാസമിതി പ്രമേയം യുഎസിന്റെ എതിര്‍പ്പു മൂലം വീണ്ടും വൈകുകയാണ്. യുദ്ധം പതിനൊന്ന് ആഴ്ച പിന്നിടുമ്പോള്‍ അഞ്ചു ലക്ഷത്തോളം ജനങ്ങള്‍ പട്ടിണിയിലാണ്. ഗാസയില്‍ 85 ശതമാനം പേര്‍ക്കും കിടപ്പാടം നഷ്ടമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News