ഇസ്രയേല്‍ – പലസ്തീന്‍ സംഘര്‍ഷം യുദ്ധത്തിലേക്ക്

പശ്ചിമേഷ്യയെ അസ്വസ്ഥമാക്കിക്കൊണ്ട് ഇസ്രയേല്‍ – പലസ്തീന്‍ സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങുന്നു. പലസ്തീൻ സായുധസംഘമായ ഹമാസ് ഇസ്രായേൽ നഗരങ്ങളെ ലക്ഷ്യമിട്ട്  റോക്കറ്റുകൾ തൊടുത്തതായിട്ടാണ് റിപ്പോര്‍ട്ട്.  ഗാസയില്‍നിന്ന് ഹമാസ് പ്രവര്‍ത്തകര്‍ ഇസ്രയേലിന്റെ ഭൂപ്രദേശത്തേക്ക് നുഴഞ്ഞുകയറിയതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐഡിഎഫ്.) അറിയിച്ചു.

ALSO READ: ആ സിനിമയില്‍ എനിക്ക് പകരം ഷാരൂഖ് ഖാന്‍ അഭിനയിച്ചാലും അത് പരാജയപ്പെടുമായിരുന്നു: ധ്യാന്‍ ശ്രീനിവാസന്‍

റോക്കറ്റാക്രമണത്തിന്റെ ഉത്തരവാദിത്തം പലസ്‌തീനിയന്‍ സായുധവിഭാഗമായ ഹമാസ് ഏറ്റെടുത്തു. സുരക്ഷാ മേധാവികളുടെ യോഗം ഉടൻ വിളിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.

ALSO READ: ഇസ്രായേല്‍ – പലസ്തീന്‍ സംഘര്‍ഷം യുദ്ധത്തിലേക്ക്: റോക്കറ്റുള്‍ വിക്ഷേപിച്ച് ഹമാസ്

അതേസമയം ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളെ ലക്ഷ്യമിട്ട് ഗാസ നടത്തിയ ആക്രമണത്തില്‍  ഇസ്രയേല്‍ തിരിച്ചടിച്ചു. യുദ്ധത്തില്‍ 161 പലസ്തീനികള്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തിൽ  ഇസ്രയേൽ തിരിച്ചടിക്കുന്നു എന്നാണ് റിപ്പോർട്ട്. പലസ്തീന്‍ പ്രദേശമായ ഗാസ മുനമ്പില്‍ ഇസ്രായേൽ രണ്ട് വ്യോമാക്രമണങ്ങള്‍ നടത്തിയതായും റിപ്പോർട്ടുകളുണ്ട്.

Also Read : 20 മിനിറ്റിൽ 5000 റോക്കറ്റുകൾ; ഹമാസിന്റെ ആക്രമണങ്ങൾക്ക് തിരിച്ചടിയുമായി ഇസ്രായേൽ

വ്യോമാക്രമണത്തിന് പിന്നാലെ ഇസ്രയേൽ പ്രത്യാക്രമണം നടത്തുകയായിരുന്നു. ഗാര്‍സക്ക് സമീപം ഏറ്റുമുട്ടൽ തുടരുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. തെക്കൻ ഇസ്രയേലിൽ ഉള്ളവ‍ര്‍ വീടിന് പുറത്തിറങ്ങരുതെന്നും നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News