ഇസ്രയേല്‍- ഹമാസ് സംഘര്‍ഷത്തില്‍ 13 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 21 മാധ്യമപ്രവര്‍ത്തകര്‍. 2001ന് ശേഷം പശ്ചിമേഷ്യയില്‍ കൊല്ലപ്പെട്ട മാധ്യമപ്രവത്തകരുടെ എണ്ണത്തേക്കാള്‍ അധികമാണ് 13 ദിവസത്തെ കണക്കെന്ന് ആഗോള മാധ്യമസ്വാതന്ത്ര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ കമ്മിറ്റി ടു പ്രൊട്ടക്ട് ജേര്‍ണലിസ്റ്റ്‌സ്.
Also Read : ഒടുവില്‍ ആശ്വാസം: റാഫ ഇടനാഴി തുറന്നു, മരുന്നുമായി ട്രക്കുകള്‍ ഗാസയിലേക്ക്…
ഇസ്രയേല്‍- ഹമാസ് സംഘര്‍ഷത്തില്‍ കൊല്ലപ്പെടുന്ന മാധ്യമപ്രവര്‍ത്തകരുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ് കമ്മിറ്റി ടു പ്രൊട്ടക്ട് ജേര്‍ണലിസ്റ്റ്‌സ്. ഒക്ടോബര്‍ ഏഴിന് ആരംഭിച്ച സംഘര്‍ഷത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് 21 മാധ്യമപ്രവത്തകരാണ്. ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളിലാണ് ഭൂരിപക്ഷം മാധ്യമപ്രവര്‍ത്തകര്‍ക്കും ജീവന്‍ നഷ്ടമായത്.
പലസ്തീന്‍, ഇസ്രയേല്‍, ലബനന്‍ സ്വദേശികളായ മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. പ്രതിസന്ധി ഘട്ടങ്ങളില്‍ സുപ്രധാന ജോലി ചെയ്യുന്ന സാധാരക്കാരാണ് മാധ്യമപ്രവത്തകരെന്നും അവരെ ലക്ഷ്യം വയ്ക്കുന്ന രീതി അവസാനിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു.
കഴിഞ്ഞ ദിവസം തെക്കന്‍ ഗാസ മുനമ്പില്‍ നടന്ന വ്യോമാക്രമണത്തില്‍ ഫ്രീലാന്‍സ് ജേണലിസ്റ്റായ അസദ് ഷംലാഖും അദ്ദേഹത്തിന്റെ കുടുംബത്തിലെ ഒമ്പത് അംഗങ്ങളും കൊല്ലപ്പെട്ടിരുന്നു.
സംഘര്‍ഷം കവര്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഗസ്സയിലെ മാധ്യമപ്രവര്‍ത്തകര്‍ വന്‍ അപകടസാധ്യതകളാണ് നേരിടുന്നത്. ഏതു നിമിഷവും ജീവന്‍ നഷ്ടപ്പെടാവുന്ന അവസ്ഥയില്‍ അതികഠിനമായ ശാരീരിക-മാനസിക അവസ്ഥകളിലൂടെയാണ് മാധ്യമ പ്രവര്‍ത്തകര്‍ കടന്നുപോകുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here