ഇസ്രേയൽ – പലസ്തീൻ യുദ്ധം; ദുരിതത്തിലായി ഗർഭിണികളും നവജാതശിശുക്കളും, റിപ്പോർട്ട് പുറത്ത് വിട്ട് യൂനിസെഫ്

നിരന്തരമായ യുദ്ധങ്ങളാൽ ഗാസയിലെ ജനങ്ങൾ ദുരിതക്കയത്തിലാണ്. അതിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് അവിടുത്തെ ഗര്‍ഭിണികളും നവജാതശിശുക്കളുമാണ്. ആരോഗ്യ സംവിധാനങ്ങളൊക്കെ തകരാറിലായ സാഹചര്യത്തിൽ മാതൃ-ശിശുമരണങ്ങളുടെ നിരക്ക് ഉയർന്നിരിക്കുകയാണ്. യൂനിസെഫ് വക്താവ് ടെസ് ഇൻഗ്രാം ജനീവയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

ALSO READ: കേരള ജനതയുടെ നികുതിപ്പണം കൊണ്ട് ജീവിക്കുന്ന ഗവർണർ കേരളത്തെ തന്നെ തകർക്കാൻ ശ്രമിക്കുന്നു; വി വസീഫ്

ഗർഭകാലത്തോ അതിന് ശേഷമോ ആവശ്യമായ വൈദ്യസഹായം, പോഷകാഹാരം, ആരോഗ്യ പരിപാലനം എന്നിവ ലഭിക്കാത്ത യുവതികൾ വലിയ വെല്ലുവിളികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും കുഞ്ഞുങ്ങളും മനുഷ്യത്വരഹിതമായ സാഹചര്യങ്ങളില്‍ വെള്ളമോ പോഷാകാഹാരമോ ഇല്ലാതെ കഴിയുകയാണ്. യുദ്ധകാലയളവിൽ ഗാസയിൽ 20,000 കുഞ്ഞുങ്ങളാണ് ജനിച്ചതെന്നും ഇന്‍ഗ്രാം പറഞ്ഞു. രണ്ട് വയസിനു താഴെയുള്ള 135,000 കുട്ടികളാണ് പോഷകാഹാരകുറവ് നേരിടുന്നത്. യുദ്ധം വർധിച്ചതിനു ശേഷം 25,000ത്തോളം പേരാണ് ഗാസയിൽ കൊലചെയ്യപ്പെട്ടത്. അതിൽ 70 ശതമാനവും സ്ത്രീകളും കുട്ടികളും. എന്നാൽ നവജാത ശിശുക്കളുടെ മരണനിരക്ക് ഉറപ്പ് പറയാൻ കഴിയില്ലെന്ന് ഇന്‍ഗ്രാം പറഞ്ഞു.

ALSO READ: ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസ്; പതിനഞ്ച് പ്രതികളും കുറ്റക്കാരെന്ന് കോടതി

കൃത്യമായ ആരോഗ്യ സംരക്ഷണം ലഭിക്കാത്തതുകൊണ്ട് തന്നെ നൂറു കണക്കിന് ഗര്‍ഭങ്ങളാണ് അലസിപ്പോകുന്നത്. പലസ്തീൻ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഏകദേശം 60,000 ഗർഭിണികളുടെ ജീവിതത്തെയാണ് യുദ്ധം ബാധിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News