പശ്ചിമേഷ്യയിൽ സമാധാനം സ്ഥാപിക്കാനുള്ള കെയ്‌റോ ഉച്ചകോടിയിൽ ഇസ്രയേലിനെതിരെ അറബ് രാഷ്ട്രങ്ങൾ രംഗത്ത്. ഇസ്രയേൽ നടപടിയിൽ അറബ് രാജ്യങ്ങൾ അപലപിച്ചു. എന്നാൽ ഉച്ചകോടിയിൽ നിന്ന് വിട്ട് നിൽക്കുകയാണ് അമേരിക്ക ചെയ്തത്. ഇതോടെ സംയുക്ത പ്രസ്താവന ഇല്ലാതെ ഉച്ചകോടി പിരിഞ്ഞു.
ഗാസയിൽ ഇപ്പോഴും ഇസ്രയേലിന്റെ ക്രൂരത തുടരുകയാണ്. ആക്രമണം തുടരുമെന്ന് ഇസ്രയേൽ വ്യക്തമാക്കുകയും, ഒഴിഞ്ഞു പോകാൻ നിർദേശം പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം ഗാസയിലേക്ക് സഹായവുമായി കൂടുതൽ ട്രക്കുകൾ ഇന്നെത്തും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here