അസദ് ഭരണകൂടം വീണ അവസരം മുതലാക്കി പശ്ചിമേഷ്യയിൽ കൂടുതൽ അസ്ഥിരതക്ക് തിരികൊളുത്താൻ തയാറായി ഇസ്രായേൽ. ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കാൻ ഇസ്രായേൽ പദ്ധതിയിടുന്നുവെന്നാണ് പശ്ചിമേഷ്യയിൽ നിന്നുള്ള പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇസ്രായേൽ വ്യോമസേന ഇറാൻ ആണവ കേന്ദ്രങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും അവസരം കിട്ടിയാൽ ആദ്യ നീക്കം നടത്തിയേക്കുമെന്നും ഇസ്രയേൽ പ്രതിരോധ സേനയിലെ ഉന്നത ഔദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രയേൽ ദേശീയ മാധ്യമങ്ങൾ റിപ്പോർട് ചെയ്തു.
അസദ് വീണതോടെ സിറിയയിലേക്ക് ഇരച്ചു കയറിയ ഇസ്രയേൽ സൈന്യം ഭൂരിപക്ഷം വരുന്ന സിറിയൻ സൈനിക സംവിധാനങ്ങളും മുന്നൂറിൽ അധികം വരുന്ന വ്യോമാക്രണങ്ങളിലൂടെ തുടച്ചു നീക്കിയിരുന്നു.
also read; സിറിയയിൽ സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കണം; മാർപ്പാപ്പ
സിറിയക്ക് മേലുള്ള ആകാശത്തിന്റെ പൂർണ്ണ നിയന്ത്രണം ഇങ്ങനെ ലഭിച്ച ഇസ്രായേൽ, ഇത് ഇറാനെ ആക്രമിക്കാനുള്ള വ്യോമമാർഗമായി തിരഞ്ഞെടുത്തേക്കും. അസദിന്റെ വീഴ്ചയോടെ മേഖലയിൽ ഇറാൻ ഒറ്റപ്പെട്ടുവെന്നാണ് ഇസ്രായേൽ വിലയിരുത്തൽ. ലബനാനിൽ ഹിസ്ബുല്ലയുടെ കരുത്ത് ചോർന്നതും ഇറാനുള്ള തിരിച്ചടിയാണെന്നാണ് പ്രതിരോധസേനയുടെ വിലയിരുത്തൽ.
അതിനിടെ, ഗാസയില്‍ ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍. ഇന്നലെ വടക്കന്‍ ഗാസയിലെ ബെയ്ത്ത് ലാഹിയില്‍ പാര്‍പ്പിട സമുച്ചയത്തില്‍ നടന്ന വ്യോമാക്രമണത്തില്‍ ഇരുപത്തിരണ്ട് പേര്‍ കൊല്ലപ്പെട്ടു. ഇതുള്‍പ്പെടെ ഗാസയിലെ മറ്റിടങ്ങളില്‍ നടന്ന ആക്രമണത്തിലാണ് സ്ത്രീകളും കുട്ടികളും അടക്കം 38 പേരാണ് കൊല്ലപ്പെട്ടത്. ഒരു വര്‍ഷത്തിലേറെയായി ഇസ്രയേല്‍ പലസ്തീനില്‍ നടത്തുന്ന അധിനിവേശത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് 44, 805 പേരാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here