നെതന്യാഹു ബങ്കറിൽ? നീക്കം ഡ്രോൺ ആക്രമണം ഭയന്ന്

NETHANYAHU

ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ബങ്കറിൽ കഴിയുന്നതായി റിപ്പോർട്ട്. ഇസ്രയേലി മാധ്യമമായ ചാനൽ ട്വൽവാണ് ഇക്കാര്യം റിപ്പോർട്ട്. ഇറാൻ ഡ്രോൺ ആക്രമണം ഭയന്നാണ് അദ്ദേഹം ബങ്കറിലേക്ക് മാറിയതെന്നാണ് ചാനൽ റിപ്പോർട്ട് ചെയ്യുന്നത്.

പ്രധാനമന്ത്രിയുടെ ഔദ്യോഗിക ഓഫിസിന് താഴെയായുള്ള ബങ്കറിലാണ് നെതന്യാഹു എന്നാണ് വിവരം. അദ്ദേഹത്തിന്റെ ഔദ്യോഗിക യോഗങ്ങൾ അടക്കം ഇപ്പോൾ ഇവിടെ വെച്ചാണ് നടത്തുന്നതെന്ന റിപ്പോർട്ടും പുറത്ത് വരുന്നുണ്ട്.

ALSO READ; ‘വെറും കെട്ടുകഥ’; ട്രംപ്- പുടിൻ ഫോൺകോൾ വാർത്തകൾ നിഷേധിച്ച് റഷ്യ

ഇറാൻ ഡ്രോൺ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്നും മുൻകരുതലിന്റെ ഭാഗമായി ബങ്കറിലേക്ക് മാറുന്നതാകും ഉചിതമെന്നും ഇസ്രയേൽ സെക്യൂരിറ്റി ഫോഴ്സ് അറിയിച്ചുവെന്നും ഈ നിർദേശം പിന്തുടർന്നാണ് നെതന്യാഹു ബങ്കറിലേക്ക് മാറിയതെന്നുമാണ് വിവരം.

ENGLISH NEWS SUMMARY:  Israel PM Benjamin Netanyahu is now conducting his official duties primarily from a reinforced room in the basement of the Prime Minister’s Office, instead of his usual office on a higher floor, says sources

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News