ക്വാഡ്കോപ്റ്റര്‍ ഡ്രോണുകളിൽ കരയുന്ന കുഞ്ഞുങ്ങളുടെയും ദുരിതമനുഭവിക്കുന്ന സ്ത്രീകളുടെയും ശബ്ദം കേള്‍പ്പിച്ച് ഗാസയിലെ സ്ത്രീകളെ ക്യാമ്പുകൾക്ക് പുറത്തെത്തിക്കാൻ ഇസ്രായേല്‍ സേനയുടെ കുടിലതന്ത്രം. ക്യാമ്പുകളിലും മറ്റുമുള്ള പലസ്തീനികളെ താമസസ്ഥലത്ത് നിന്ന് പുറത്തെത്തിച്ച് തുറസ്സായ സ്ഥലത്ത് വെച്ച് ബോംബിട്ട് കൊല്ലുന്ന രീതിയാണ് ഇസ്രയേൽ പയറ്റുന്നത്.
കഴിഞ്ഞ ഏപ്രില്‍ പകുതി മുതലാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്. ഇസ്രായേലി ക്വാഡ്കോപ്റ്ററുകള്‍ കുഞ്ഞുങ്ങളുടെ ശബ്ദങ്ങളോ സ്ത്രീകളുടെ നിലവിളികളോ ഉള്‍പ്പെടെയുള്ള വിചിത്രമായ ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നതായി ഞങ്ങള്‍ക്ക് വിവരം ലഭിച്ചുതായി യൂറോ-മെഡ് ഹ്യൂമന്‍ റൈറ്റ്സ് മോണിറ്റര്‍ മഹാ ഹുസൈനി പറഞ്ഞു. നിരവധി അഭയാർഥി ക്യാമ്പുകളുള്ള നുസൈറാത്തിൽ പോയി നിരവധി പലസ്തീനികളെ വെവ്വേറെ അഭിമുഖം നടത്തിയെന്നും അവരുടെ സാക്ഷ്യങ്ങള്‍ ഏതാണ്ട് സമാനമായിരുന്നുവെന്നും അവർ പറഞ്ഞു.
പുരുഷന്മാരെ വീടുകളില്‍ നിന്ന് പുറത്തെത്തിച്ച് വെടിവെച്ച് കൊല്ലാൻ സ്ത്രീകൾ അലറുന്ന ശബ്ദമാണ് പ്ലേ ചെയ്യുന്നുത്. അലറുന്നവരെ സഹായിക്കാനായി പുറത്തിറങ്ങിയതിന് ശേഷം ക്വാഡ് കോപ്റ്ററുകൾ കാരണം ആളുകള്‍ക്ക് പരുക്കേറ്റ സംഭവങ്ങളുമുണ്ട്. അയല്‍വാസിയായ അബു അനസ് അല്‍-ഷഹ്റോര്‍, നിലവിളി കേട്ട് സഹായിക്കാന്‍ ഇറങ്ങിയപ്പോൾ തലയ്ക്ക് വെടിയേറ്റത് നുസൈറാത്ത് നിവാസിയായ മുഹമ്മദ് നഭാന്‍ എന്നയാൾ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here