ഹമാസിന്റെ മുതിർന്ന നേതാവായിരുന്ന ഇസ്മയിൽ ഹനിയെയുടെ മരണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്രയേൽ. യെമെനിലെ ഹൂതികള്‍ക്ക് നല്‍കിയ മുന്നറിയിപ്പിലാണ് ഇസ്രയേൽ ഇക്കാര്യം പരോക്ഷമായി സമ്മതിച്ചത്.
ഹനിയെ, സിന്‍വര്‍, നസ്രള്ള എന്നിവരെ ചെയ്തതുപോലെ നേതാക്കളുടെ തലയറക്കുമെന്നും ഹൂതികളുടെ തന്ത്രപ്രധാനമായ അടിസ്ഥാനസൗകര്യങ്ങള്‍ തകർത്ത് തരിപ്പണമാക്കുമെന്നുമാണ് ഇസ്രയേൽ പറഞ്ഞത്. ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് ആണ് ഇക്കാര്യം പറഞ്ഞത്.
ALSO READ; ക്രിസ്മസ് തലേന്ന് അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രയേല്‍ ഷെല്ലാക്രമണം; എട്ടു പേര്‍ കൊല്ലപ്പെട്ടു
മുൻപ് യഹ്യ സിന്‍വറുടെയും ഹസന്‍ നസ്രള്ളയുടേയും മരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെങ്കിലും ഹനിയെയെ വധിച്ചത് തങ്ങളാണെന്ന് ഇസ്രയേല്‍ സമ്മതിച്ചിട്ടില്ലായിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യം കൂടി ഇസ്രയേൽ സമ്മതിക്കുന്നത്.
ജൂലായ് 31 നാണ് ഹനിയെ കൊല്ലപ്പെട്ടത്. ഗാസയിലെ ഹമാസ് നേതാവായിരുന്ന യഹ്യ സിന്‍വര്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായെത്തി. ഒക്ടോബര്‍ 16-ന് യഹിയയും കൊല്ലപ്പെട്ടു.ഹസന്‍ ലെബനനിൽ നടന്ന വ്യോമാക്രണത്തിലാണ് കൊല്ലപ്പെട്ടത്.
ENGLISH NEWS SUMMARY: Israel has claimed responsibility for the death of senior Hamas leader Ismail Haniyeh. Israel has implicitly acknowledged this in its warning to Yemen’s Houthis.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here