പലസ്തീന്‍ പ്രദേശമായ ഗാസ മുനമ്പില്‍ ഇസ്രായേൽ രണ്ട് വ്യോമാക്രമണങ്ങള്‍ നടത്തിയതായി റിപോർട്ടുകൾ. ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തിൽ പകച്ച ഇസ്രായേൽ തിരിച്ചടിക്കുന്നു എന്നാണ് റിപ്പോർട്ട്.
ALSO READ:വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന കേസ്; ഷിയാസ് കരീമിന് ഉപാധികളോടെ ജാമ്യം
വ്യോമാക്രമണത്തിന് പിന്നാലെ ഇസ്രായേൽ പ്രത്യാക്രമണം നടത്തുകയായിരുന്നു. ഗാര്‍സക്ക് സമീപം ഏറ്റുമുട്ടൽ തുടരുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. 60 ഹമാസ് തീവ്രവാദികൾ രാജ്യത്തേക്ക് കടന്നിട്ടുണ്ടെന്നും 14 ഇടങ്ങളിൽ ആക്രമണം തുടരുകയാണെന്നും യുദ്ധം ആരംഭിച്ചെന്നും ഇസ്രായേൽ സ്ഥിരീകരിച്ചു. തെക്കൻ ഇസ്രായേലിൽ ഉള്ളവര്‍ വീടിന് പുറത്തിറങ്ങരുതെന്നും നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.
20 മിനിറ്റിൽ 5000 റോക്കറ്റുകൾ വിട്ടുവെന്നാണ് വിലയിരുത്തൽ.ഹമാസിന്റെ ആക്രമണം അപ്രതീക്ഷിതമായിരുന്നു എന്നാണ് ഇസ്രയേൽ പറയുന്നത്. ലോകത്തെ ഏറ്റവും ശക്തമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇസ്രായേലി രഹസ്യാന്വേഷണ വിഭാഗത്തിനുണ്ടായ ഏറ്റവും വലിയ തിരിച്ചടിയാണ് ആ ആക്രമണമെന്നാണ് വിലയിരുത്തൽ. ഇസ്രായില്‍ യുദ്ധത്തിലാണെന്നും വിജയം വരിക്കുമെന്നും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here