പലസ്തീൻ തൊഴിലാളികളെ ഗാസയിലേക്ക് തിരിച്ചയച്ച് ഇസ്രയേൽ

പലസ്തീൻ തൊഴിലാളികളെ ഗാസയിലേക്ക് തിരിച്ചയച്ച് ഇസ്രയേൽ. പലസ്തീൻ തൊഴിലാളികൾ ഇനി ഇസ്രയേലിൽ ഉണ്ടാകില്ലെന്നും ഗാസയുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുന്നുവെന്നും പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫീസ്‌ അറിയിച്ചു. ഗാസയിൽനിന്നുള്ള ആയിരക്കണക്കിന് തൊഴിലാളികളാണ് ദിവസക്കൂലിക്ക്‌ ഇസ്രയേലിൽ വന്ന് പോകുന്നത്.

ALSO READ: മലപ്പുറത്ത് കഞ്ചാവുമായി ജവാനടക്കം രണ്ട് പേര്‍ പിടിയില്‍

യുദ്ധം ആരംഭിച്ചതോടെ നിരവധി തൊഴിലാളികളാണ് ഇവിടെ കുടുങ്ങിപ്പോയത്. യുദ്ധം തുടങ്ങിയത് മുതൽ ഇസ്രയേൽ സൈന്യം ഇവരെ താൽക്കാലിക ക്യാമ്പുകളിൽ അടച്ചിരിക്കുകയായിരുന്നു. ഇതിനെത്തുടർന്ന് ചില മനുഷ്യാവകാശ സംഘടനകൾ കോടതിയെ സമീപിച്ചിരുന്നു. പിന്നീട് ഇസ്രയേൽ സർക്കാർ ഇവരെ മടക്കി അയക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.

ALSO READ: എക്‌സിലെ ഉപയോഗിക്കാത്ത അക്കൗണ്ടുകൾ വിൽക്കാനൊരുങ്ങി ഇലോൺ മസ്‌ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News