ഇസ്രയേല്‍ – പലസിതീന്‍ ആക്രമണത്തില്‍ ഹമാസിന്റെ ആഭ്യന്തര, ധനമന്ത്രിമാരെ വധിച്ചുവെന്ന് ഇസ്രയേല്‍. ധനമന്ത്രി ജവാസ് അബു ഷമ്മാല, ആഭ്യന്തര മന്ത്രി സക്കറിയ അബു മാമര്‍ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. ഗാസ മുനമ്പിലെ ഖാന്‍ യൂനിസില്‍ നടന്ന ആക്രണത്തിലാണ് ഹമാസ് നേതാക്കള്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ഇസ്രയേല്‍ ഹമാസ് യുദ്ധത്തില്‍ മരണ സംഖ്യ 1,500 കടന്നു. രാത്രി വൈകിയും ഗാസയില്‍ ഇസ്രായേലിന്റെ ബോംബാക്രമണം തുടര്‍ന്നു. ആക്രമണത്തില്‍ ഹമാസിന്റെ 1300 കേന്ദ്രങ്ങള്‍ തകര്‍ന്നു. ഇസ്രയേയില്‍ നിന്ന് തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കുന്ന നടപടികള്‍ ലോകരാജ്യങ്ങള്‍ തുടരുകയാണ്. പലസ്തീനിന് സൗദി അറേബിയ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപ്പിച്ചു. ഇസ്രായേല്‍ ഗാസയ്ക്കു മേല്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ ഉപരോധം തുടരുകയാണ്.
ALSO READ: വ്യാജ ലോണ്‍ ആപ്പ് തട്ടിപ്പ് സംഘങ്ങള്‍ക്കെതിരെ നടപടിയുമായി സംസ്ഥാന യുവജന കമ്മീഷന്‍
ഇസ്രയലിന്റെ ഷെല്ലാക്രമണത്തില്‍ ലെബനന്റെ 7 ഹിസ്ബുള്ള പോരാളികള്‍ കൊല്ലപ്പെട്ടു. പോളണ്ടും ഹംഗറിയും പൗരന്‍ന്മാരെ ഇസ്രയേലില്‍ നിന്നും ഒഴിപ്പിച്ചു തുടങ്ങി. അതെ സമയം തെക്കന്‍ ഇസ്രായേലില്‍ 3 ഇടങ്ങളില്‍ ഹമസ് ഏറ്റുമുട്ടല്‍ തുടരുകയാണ്.
Also Read: നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥന്റെ ഭാര്യയും മക്കളും വീടിനുള്ളിൽ മരിച്ച നിലയിൽ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here