ഗാസയിൽ ആക്രമണം കടുപ്പിച്ചതിന് പിന്നാലെ ഹമാസിന്റെ ഉന്നത നേതാവിനെ വധിച്ചതായി ഇസ്രയേൽ. ഖാൻ യൂനിസിൽ നടത്തിയ ആക്രമണത്തിൽ ഹമാസിന്റെ ഉന്നത നേതാവായ ഇസ് അൽ- ദിൻ കസബിനെ വധിച്ചതായാണ് ഇസ്രയേൽ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.
ഇയാൾ ഹാമാസിന്റെ ഉന്നത നേതാക്കളിൽ ഒരാൾ ആയിരുന്നുവെന്നും ഗാസയിലെ മറ്റ് ഗ്രൂപ്പുകളുമായി ബന്ധം പുലർത്തുന്നതിൽ പ്രധാനി ആയിരുന്നുവെന്നുമാണ് ഇസ്രയേൽ വ്യക്തമാക്കുന്നത്.
ALSO READ; നിജ്ജാറിന്റെ കൊലപാതകത്തില്‍ അമിത് ഷായ്ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണം; പ്രതിഷേധമറിയിച്ച് ഇന്ത്യ
അതേസമയം ഇസ്രയേൽ വ്യോമാക്രമണത്തിൽ കുറഞ്ഞത് 68 പേർ കൊല്ലപ്പെടുകയും ബെയ്‌റൂട്ടിൻ്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ബോംബാക്രമണം നടത്തുകയും ചെയ്തതോടെ ഇസ്രയേലും ഹമാസും ഹിസ്ബുള്ളയും തമ്മിലുള്ള വെടിനിർത്തലിൻ്റെ സാധ്യതകൾ വെള്ളിയാഴ്ചയോടെ ഏതാണ്ട് നിലച്ച അവസ്ഥയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here