ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യവും യുദ്ധവും ഇനിയും ഏഴ് മാസം കൂടി തുടരുമെന്ന് ഇസ്രയേൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സാച്ചി ഹനെഗ്ബി. ഈ വർഷം അവസാനം വരെ യുദ്ധം തുടരുമെന്നാണ് ഹനെഗ്‌ബി ഒരു അഭിമുഖത്തിൽ പറഞ്ഞത്. അടുത്തിടെ റാഫയിൽ നടത്തിയ ആക്രമണത്തെയും ഇദ്ദേഹം ന്യായീകരിച്ചു. ഹമാസ് ഭരണമേറ്റെടുത്തത് മുതൽ ഈജിപ്തുമായി അതിർത്തി പങ്കിടുന്ന ഗാസയിലെ ഭാഗങ്ങളെല്ലാം കള്ളക്കടത്തിന്റെ കേന്ദ്രമാണെന്നും അതുകൊണ്ടാണ് ആക്രമണം നടത്തിയതെന്നുമാണ് അദ്ദേഹം പറഞ്ഞത്.
അതേസമയം റാഫയിൽ നടത്തിയ ആക്രമണത്തിൽ നിരവധി പേര് കൊല്ലപ്പെടുകയും സംഭവത്തെ ലോക്സരാജ്യങ്ങൾ തള്ളിപ്പറയുകയും ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളിലടക്കം വലിയ ക്യാമ്പയിനാണ് റാഫയിൽ നടന്ന മനുഷ്യക്കുരുതിക്കെതിരെ നടന്നുവരുന്നത്. റാഫയിലെ സുരക്ഷിതമെന്ന് നിശ്ചയിച്ചിരുന്ന തമ്പുകളിലും ഇസ്രയേൽ ബോംബ് വർഷിച്ചുകൊണ്ടിരിക്കുകയാണ്.
Also Read: സർക്കാർ ഭൂമി കയ്യേറി നിർമ്മിച്ച ആരാധനാലയങ്ങൾ പൊളിച്ചുനീക്കണം; നിർദ്ദേശവുമായി ഹൈക്കോടതി
അടുത്തിടെ ഗാസയിലെ പള്ളിയിൽ കയറി ഖുറാൻ കത്തിച്ച വീഡിയോ ഒരു ഇസ്രയേൽ സൈനികൻ പങ്കുവച്ചിരുന്നു. മനുഷ്യ മനസാക്ഷിയെ നടുക്കുന്ന മനുഷ്യക്കുരുതിയാണ് മാസങ്ങളായി പലസ്തീനിൽ നടക്കുന്നത്. അധിനിവേശവും യുദ്ധവും അവസാനിപ്പിക്കില്ലെന്ന് പലതവണയായി ഇസ്രയേൽ പ്രസിഡണ്ട് നെതന്യാഹുവും പറഞ്ഞിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here