സമാധാനം അരികെ; ഗാസ വെടിനിർത്തൽ കരാറിന് ഇസ്രയേൽ സുരക്ഷാ ക്യാബിനറ്റിന്‍റെ അംഗീകാരം

gaza ceasefire

മാസങ്ങൾ നീണ്ടു നിന്ന ബോംബിങ്ങിനും കൂട്ടക്കൊലക്കും രക്തച്ചൊരിച്ചിലും ഒടുവിൽ വിരാമമാകുന്നു. ഗാസയിലെ വെടിനിർത്തൽ കരാർ ഒടുവിൽ ഇസ്രായേൽ സുരക്ഷാ കാബിനറ്റ് അംഗീകരിച്ചു. ഇനി ഇസ്രായേൽ മന്ത്രിസഭ കൂടി അംഗീകരിച്ചാൽ വെടിനിർത്തൽ കരാര്‍ ഞായറാഴ്ച നിലവിൽ വന്നേക്കും. സർക്കാർ അംഗീകാരം വൈകുകയാണെങ്കിലും കരാർ പ്രകാരം ഗാസയിൽ നിന്ന് ആദ്യ ബന്ദികൾ ഞായറാഴ്ച മോചിതരാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഒരു വര്‍ഷത്തിലേറെ നീണ്ടു നിന്ന ഇസ്രയേല്‍-ഹമാസ് പോരാട്ടത്തിന് വിരാമമിട്ട് ഗാസയിൽ കഴിഞ്ഞ ദിവസമാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ആഹ്ളാദപൂർവ്വമാണ് ഗാസയിലെ ജനങ്ങള്‍ വെടിനിര്‍ത്തല്‍ വാര്‍ത്തയെ സ്വീകരിച്ചത്. വെടിനിര്‍ത്തല്‍ കരാറിനെ പിന്തുണച്ച് ലോക രാജ്യങ്ങളും രംഗത്തെത്തിയിരുന്നു.

ALSO READ; ജയിലില്‍ കഴിയുന്ന ഇമ്രാന്‍ ഖാന് വീണ്ടും ശിക്ഷ; അഴിമതിക്കേസില്‍ 14 വര്‍ഷം കൂടി, ഭാര്യയ്ക്ക് ഏ‍ഴ് വര്‍ഷം

സെക്യൂരിറ്റി കാബിനറ്റും മുഴുവൻ മന്ത്രിസഭയും വെടിനിർത്തൽ കരാർ അംഗീകരിക്കുകയും അത് പ്രാബല്യത്തിൽ വരികയും ചെയ്താൽ നിലവിലെ പദ്ധതിപ്രകാരം ബന്ദികളുടെ മോചനം നടക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു. ബന്ദികളായ മൂന്ന് സ്ത്രീകളെയാണ് ഞാറയാഴ്ച മോചിപ്പിക്കുക. വെടിനിര്‍ത്തല്‍ കരാറിലൂടെ ഗാസയില്‍ പോരാട്ടം അവസാനിക്കുമെന്ന് അമേരിക്കന്‍ പ്രസിഡൻ്റ് ജോ ബൈഡന്‍ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.

യുഎന്നും കരാറിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. പ്രാദേശിക സ്ഥിരതയ്ക്കുള്ള ചുവടുവയ്‌പ്പെന്നാണ് തുര്‍ക്കി വെടിനിര്‍ത്തലിനെ വിശേഷിപ്പിച്ചത്. അതേസമയം, തീവ്ര വലതുപക്ഷക്കാരനായ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻഗവിർ കരാറിനെതിരെ രംഗത്തുവന്നു. കരാർ അംഗീകരിച്ചാൽ തന്റെ പാർട്ടി സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമെന്നാണ് ഇദ്ദേഹത്തിന്‍റെ ഭീഷണി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News