ജറുസലേമിലെ യുഎൻ അഭയാർഥി ഏജൻസിയുടെ ആസ്ഥാനമന്ദിരം പിടിച്ചെടുത്ത് ഇസ്രയേൽ

UN

കിഴക്കൻ ജറുസലേമിലെ യുഎൻ ഏജൻസിയുടെ ആസ്ഥാനമന്ദിരം ഇസ്രയേൽ പിടിച്ചെടുത്തു. പലസ്തീൻ അഭയാർഥികൾക്ക് വേണ്ടി പ്രവർത്തനം നടത്തി വന്നിരുന്ന ആസ്ഥാനമന്ദിരമാണ് ഇസ്രയേൽ ഇപ്പോൾ കയ്യടിക്കിയിരിക്കുന്നത്. ഇവിടെ ജൂത കുടിയേറ്റക്കാർക്കായി സ്റ്റെറ്റിൽമെൻ്റ്  യൂണിറ്റുകൾ പണിയുമെന്നും ഇസ്രയേൽ അറിയിച്ചു.

ALSO READ; ‘സെഞ്ചുറി ലൈഫ് ടൈം മെമ്മറി,ആ ഹൈലൈറ്റ്സ് ഇപ്പോഴും കണ്ടു കൊണ്ടിരിക്കുന്നു’; സഞ്ജു സാംസൺ

കിഴക്കൻ ജറുസലേമിലെ യുഎൻ അഭയാർഥി ഏജൻസിയുടെ പ്രവർത്തനവും പ്രത്യേക അവകാശങ്ങളും നിരോധിക്കുന്ന ബില്ല് കഴിഞ്ഞ ദിവസം ഇസ്രയേൽ അവതരിപ്പിച്ചിരുന്നു. ഇതിന് ഇസ്രയേൽ പാർലമെന്റായ നെസറ്റിന്റെ വിദേശകാര്യ, പ്രതിരോധ കമ്മിറ്റി അംഗീകാരവും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ആസ്ഥാന മന്ദിരം ഇസ്രയേൽ കയ്യടക്കിയത്.

ALSO READ; ലെബനനിൽ വീണ്ടും ഇസ്രയേൽ ആക്രമണം: 21 പേർ കൊല്ലപ്പെട്ടു

ഇനി യുഎൻ ഏജൻസിയെ ഭീകര സംഘടനായി പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇസ്രയേൽ. ഇതിനുള്ള ബില്ല് സെനറ്റിന്റെ പരിഗണയിലുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News