ഇസ്രയേല്‍ കപ്പലിലെ മലയാളി സുരക്ഷിതന്‍; വീട്ടുകാരുമായി സംസാരിച്ചു

ഇറാന്‍ പിടികൂടിയ ഇസ്രായേല്‍ കപ്പലിലെ മലയാളി ജീവനക്കാരനായ വയനാട് സ്വദേശി ധനേഷ് വീട്ടുകാരുമായി സംസാരിച്ചു. ഇന്ന് വൈകുന്നേരം അഞ്ചരയോടെ ധനേഷിന്റെ അമ്മയുടെ ഫോണിലേക്കാണ് കോള്‍ വന്നത്. താന്‍ സുരക്ഷിതനാണെന്ന് മാത്രമാണ് ധനേഷ് പറഞ്ഞത്. പുതിയ നമ്പറില്‍ നിന്നാണ് കാള്‍ വന്നതെന്നും പിന്നീട് അതിലേക്ക് വിളിക്കാന്‍ പറ്റിയില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. എംഎസ്‌സി കമ്പനിയില്‍ സെക്കന്റ് റാങ്ക് ഓഫീസറാണ് ധനേഷ്.

ALSO READ: ‘വിഷുവല്ലേ കുറച്ചു മാസൊക്കെ ആവാം’, അടിയുടെ പൊടിപൂരം തീർക്കാൻ ജോസച്ചായൻ തിയേറ്ററിലേക്ക്; ടർബോ സെക്കന്റ് ലുക്കും റിലീസ് ഡേറ്റും പുറത്ത്

അതേസമയം ഇറാന്‍ പിടിച്ചെടുത്ത ഇസ്രായേല്‍ കപ്പലിലെ ജീവനക്കാരെ മോചിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്ത് അയച്ചു. സംഭവത്തില്‍ ആവശ്യമായ ഇടപെടല്‍ വേണമെന്നും, ഉടനടി നടപടി സ്വീകരിക്കണമെന്നും കത്തില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News