യുദ്ധം വ്യാപിപ്പിച്ച്‌ ഇസ്രയേൽ…

ഹമാസ്‌ ഉപമേധാവി സാലിഹ്‌ അറോറിയെ വധിച്ച ഇസ്രയേൽ ലബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിൽ ഡ്രോൺ ആക്രമണത്തിലൂടെ യുദ്ധം മറ്റു രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുകയാണെന്ന ആശങ്ക ശക്തമാകുന്നു. ഗാസയിലേക്ക്‌ ഒക്ടോബർ ഏഴിന്‌ ഇസ്രയേൽ കടന്നാക്രമണം ആരംഭിച്ചതു മുതൽ മധ്യപൗരസ്ത്യദേശമാകെ സംഘർഷമേഖലയാകുമെന്ന ഭീതി ഉണ്ടായിരുന്നു. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഹമാസിനെ ഉന്മൂലനം ചെയ്യാനായി മേഖലയിലെ മറ്റു രാജ്യങ്ങളിൽ കടന്നുകയറി ആക്രമിക്കാൻ മടിക്കില്ലെന്ന്‌ ആവർത്തിച്ച്‌ വ്യക്തമാക്കിയിരുന്നു. ഗാസയിൽ ശക്തമായ ആക്രമണം ഇസ്രയേൽ തുടരുകയാണ്‌.

ALSO READ: പലസ്തീൻ ജനതക്കുള്ള പിന്തുണ തുടരും: ദുബായ് ഭരണാധികാരി

ഹമാസ്‌ നേതാക്കളെ വധിക്കാൻ ഇസ്രയേൽ ചാരസംഘടന മൊസ്സാദ്‌ വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. തുർക്കിയ കഴിഞ്ഞദിവസം മൊസ്സാദ്‌ ബന്ധമുള്ള 33 പേരെ അറസ്റ്റ്‌ ചെയ്തിരുന്നു. ചൊവ്വ രാത്രിയാണ്‌ ഇസ്രയേൽ ബെയ്‌റൂട്ടിൽ ഡ്രോൺ ആക്രമണം നടത്തിയത്‌. കൊല്ലപ്പെട്ടവരിൽ അറോറിയടക്കം ആറുപേർ ഉണ്ട്. ലബനനിലെ സായുധസംഘം ഹിസ്‌ബുള്ളയുമായി വടക്കൻ അതിർത്തിയിൽ ഏറ്റുമുട്ടൽ ശക്തമായി തുടരവെയാണ്‌ ആക്രമണം. ശക്തമായി തിരിച്ചടിക്കുമെന്ന്‌ ഹിസ്‌ബുള്ള പ്രഖ്യാപിച്ചു. ഇരുവശവും സംയമനം പാലിക്കണമെന്ന്‌ ഐക്യരാഷ്ട്ര സംഘടന ആവശ്യപ്പെട്ടു. ഏത്‌ സാഹചര്യവും നേരിടാൻ സജ്ജമാണെന്ന്‌ ഇസ്രയേൽ സൈനിക വക്താവ്‌ ഡാനിയൽ ഹഗാരി പറഞ്ഞു. ലബനനെ യുദ്ധത്തിലേക്ക്‌ വലിച്ചിഴയ്ക്കാനാണ്‌ ഇസ്രയേൽ ശ്രമിക്കുന്നതെന്ന്‌ ലബനൻ പ്രധാനമന്ത്രി നജീബ്‌ മികാതി പറഞ്ഞു.

ALSO READ: ചരിത്രത്തിലെ ദൈർഘ്യമേറിയ പണിമുടക്ക്; സമരമുഖത്ത് 
ബ്രിട്ടീഷ്‌ ഡോക്ടർമാർ

ഇസ്രയേൽ നേരിട്ട്‌ ബെയ്‌റൂട്ടിലെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. ‘സർജിക്കൽ സ്‌ട്രൈക്ക്‌’ നടത്തി ഹമാസ്‌ നേതാവിനെ വധിച്ച സൈന്യത്തിനെ മന്ത്രിമാരടക്കം അനുമോദിച്ചിട്ടുണ്ട്‌. ഇസ്രയേൽ ബന്ധമുള്ള രണ്ടു കപ്പലിലേക്കുകൂടി ചെങ്കടലിൽ ഹൂതികൾ ആക്രമണം നടത്തി. ശനിയാഴ്ച അമേരിക്കൻ സ്‌റ്റേറ്റ്‌ സെക്രട്ടറി ആന്റണി ബ്ലിങ്കൻ തുർക്കിയ സന്ദർശിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News