സിറിയയില്‍ ഇസ്രയേല്‍ ആക്രമണം; വ്യോമാക്രമണത്തില്‍ അഞ്ച് മരണം, ലക്ഷ്യമിട്ടത് ഇറാന്‍ ബന്ധമുള്ള നേതാക്കളെ

ഇസ്രയേല്‍ പലസ്തീനില്‍ നടത്തുന്ന അധിനിവേശത്തിനിടയില്‍ സിറിയയിലും ആക്രമണം. ഇസ്രേയല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ അഞ്ചു പേരാണ് കൊല്ലപ്പെട്ടത്.

ALSO READ:  ജീവനക്കാർക്ക് പുതിയ ഡ്രസ്സ് കോഡുമായി സൗദി ആരോഗ്യ മേഖല

ഇറാന്‍ ബന്ധമുള്ള നേതാക്കള്‍ താമസിച്ചിരുന്ന ബഹുനില കെട്ടിടത്തിന് നേരെയായിരുന്നു ഇസ്രേയലിന്റെ ആക്രമണം. ആക്രമണത്തില്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്നു. ഡമാസ്‌കസിന് അടുത്തുള്ള മാസ്സെ എന്ന പ്രദേശത്തെ കെട്ടിടമാണ് ഇസ്രയേല്‍ ആക്രമിച്ചത്. ഐ്ക്യരാഷ്ട്ര സംഘടനയുടെ ആസ്ഥാനമായ പ്രദേശത്ത് ഇന്ന് പുലര്‍ച്ചയോടെയായിരുന്നു ആക്രമണം.

ALSO READ: അഭിമാന നിമിഷം, സ്കൂളിൽ അതിഥിയായി മന്ത്രി; സല്യൂട്ട് നൽകി സ്വീകരിച്ച് മകൻ

ഇറാന്‍ ഇസ്ലാമിക്ക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിലെ നേതാക്കളുടെയും ഇറാന്‍ പലസ്തീന്‍ അനുകൂല വിഭാഗങ്ങളുടെയും കേന്ദ്രമാണ് ആക്രമിക്കപ്പെട്ടത്. അതീവ സുരക്ഷാ മേഖലയിലാണ് മുതിര്‍ന്ന നേതാക്കളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News