സമാധാനം ഇനിയും അകലെ! ഗാസയിലെ സ്‌കൂളിന് നേരെ ഇസ്രയേൽ ആക്രമണം, 17 പേർ കൊല്ലപ്പെട്ടു

GAZA

ഗാസയിലെ സ്‌കൂളിന് നേരെ ഇസ്രയേൽ നടത്തിയ അക്രമണത്തിൽ പതിനേഴ് പേർ കൊല്ലപ്പെട്ടു. അഭയാർഥികളെയടക്കം പാർപ്പിച്ചിരുന്ന സ്‌കൂളിന് നേരെയാണ് ഇസ്രയേൽ ആക്രമണം അഴിച്ചുവിട്ടത്.

ഹമാസിനെ “ഫലപ്രദമായി തകർക്കുക” എന്ന ലക്ഷ്യം ഇസ്രയേൽ പൂർത്തീകരിച്ചുവെന്നും വെടിനിർത്തൽ, ഡസൻ കണക്കിന് ഇസ്രയേലി ബന്ദികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ അടക്കം “വരും ദിവസങ്ങളിൽ” പുനരാരംഭിക്കുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കെൻ പറഞ്ഞതിന് പിന്നാലെയാണ്  ഇസ്രയേൽ വീണ്ടും ആക്രമണം നടത്തിയത്.

ALSO READ; അമേരിക്കൻ ഫുട്ബോൾ താരം ജോഷ് റെയ്‌നോൾഡ്‌സിന് വെടിയേറ്റു

അതേസമയം നസ്രത്തിലെ അഭയാർഥി ക്യാമ്പിൽ  ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ  നാൽപത്തിരണ്ട് പേർക്ക് പരിക്കുണ്ട്. മരിച്ചവരിൽ പതിമൂന്ന് പേർ പതിനെട്ട് വയസ് തികയാത്തവരാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.സ്‌കൂളിൽ ഒളിച്ചിരുന്ന ഹമാസ് സംഘത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേൽ ഉയർത്തുന്ന വാദം. ഇതേ വാദം ഉയർത്തി അടുത്തിടെയായി നിരവധി സ്‌കൂളുകൾക്കും അഭയാർഥി ക്യാമ്പുകൾക്കും നേരെ ഇസ്രയേൽ വലിയ രീതിയിൽ ആക്രമണം നടത്തുന്നുണ്ട്. കുട്ടികളും സ്ത്രീകളുമാണ് ഈ ആക്രമണത്തിന് കൂടുതലും ഇരയാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News