കൂട്ടക്കുരുതിക്ക് അറുതിയില്ല; ഗാസയിലെ അഭയാർഥി ക്യാമ്പിലുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ 33 പേർ കൊല്ലപ്പെട്ടു

JABALIA

ഗാസയിലെ ജബാലിയ അഭയാർഥി ക്യാമ്പിൽ ശനിയാഴ്ച ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 33 പേർ കൊല്ലപ്പെട്ടു. 85 പേർക്ക് പരിക്കുണ്ട്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

ആക്രമണത്തിൽ തകർന്നുവീണ കെട്ടിടങ്ങളുടെ ഉള്ളിലടക്കം നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം. അതുകൊണ്ട് തന്നെ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ഹമാസിന്റെ നേതൃത്വത്തിലുള്ള ഗാസയിലെ സർക്കാർ അറിയിച്ചിരിക്കുന്നത്. മരിച്ചവരിൽ കുട്ടികൾ ഉൾപ്പെടുന്നതാണ് പലസ്തീൻ വാർത്താ ഏജൻസിയായ വഫായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ALSO READ; തൃശൂരിൽ അമ്മയെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

വെള്ളിയാഴ്ച ഗാസയിൽ ഇസ്രയേൽ നടത്തിയ മറ്റൊരു ആക്രമണത്തിൽ 39 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ ആഘാതത്തിന് പിന്നാലെ ഇസ്രയേൽ ആക്രമണം തുടരുന്നത്. പ്രാന്തപ്രദേശങ്ങളിലൂടെയും റെസിഡൻഷ്യൽ ഡിസ്ട്രിക്ടിലൂടെയും സഞ്ചരിച്ച് ക്യാമ്പിൻ്റെ ഹൃദയഭാഗത്ത് ഇസ്രയേലി ടാങ്കുകൾ എത്തിയതായി ജബാലിയ നിവാസികൾ പറഞ്ഞു. ഇസ്രായേൽ സൈന്യം ദിവസേന ഡസൻ കണക്കിന് വീടുകൾ നശിപ്പിക്കുകയാണെന്നും കെട്ടിടങ്ങൽ ബോംബ് വെച്ച് തകർക്കുകയാണെന്നും അവർ പറഞ്ഞു.

അതേസമയം കഴിഞ്ഞ രണ്ടാഴ്ചയായി ജബാലിയയിൽ പ്രവർത്തിക്കുന്ന തങ്ങളുടെ സൈന്യം ഡസൻ കണക്കിന് തീവ്രവാദികളെ വധിക്കുകയും വ്യോമാക്രമണം നടത്തുകയും ഹമാസിന്റെ സൈനിക അടിസ്ഥാന സൗകര്യങ്ങൾ തകർക്കുകയും ചെയ്തതായി ഇസ്രായേൽ സൈന്യം പറഞ്ഞു.

ENGLISH SUMMARY: ISRAEL STRIKES AT JABALA REFUGEE CAMP KILLS 33  PALESTINIANS

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News