അഭയാർത്ഥി ക്യാമ്പിൽ വീണ്ടും ഇസ്രയേലിന്റെ വ്യോമാക്രമണം; 40 പേർ കൊല്ലപ്പെട്ടു

ഗാസയിലെ അഭയാർത്ഥി ക്യാമ്പിൽ വീണ്ടും ഇസ്രയേലിന്റെ വ്യോമാക്രമണം. മധ്യ ഗാസയിലെ അൽ ബുറെജിലുള്ള അഭയാർത്ഥി ക്യാമ്പിൽ നടന്ന ആക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടു. അൽ മഗസി, ജബാലിയ തുടങ്ങിയ ക്യാമ്പുകളിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തി 24 മണിക്കൂർ തികയും മുൻപാണ് അൽ ബുറെജിലുള്ള ക്യാമ്പിൽ സമാനമായ ആക്രമണം നടന്നത്. മുൻപുണ്ടായ ബോംബേറിൽ 50 ലേറെപ്പേർ കൊല്ലപ്പെടുകയും ചെയ്തു. ഗാസയിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 9770 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിൽ 4000 ത്തിൽപരം കുട്ടികളുമുണ്ട്.

ALSO READ: ഒമാനില്‍ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ്

പലസ്തീനിൽ നടക്കുന്ന ആക്രമണങ്ങളിലും വെടിവയ്‌പ്പിലും പ്രതിഷേധിച്ചു പല ലോക രാജ്യങ്ങളും അവരുടെ അംബാസഡർമാരെ തിരിച്ച് വിളിച്ചു. ലോകരാജ്യങ്ങളുടെ പ്രതിനിധികൾ ഇസ്രയേൽ മന്ത്രാലയങ്ങളിലേക്കു പ്രതിഷേധ യാത്രയുൾപ്പടെ നടത്തിയതിനു പിന്നാലെയും ആക്രമണം തുടരുകയാണ്. എന്നാൽ വെടിനിർത്തൽ പ്രഖ്യാപിക്കാൻ തയ്യാറല്ലെന്നും ഇസ്രയേൽ പ്രഖ്യാപിച്ചിരിക്കുകയാണ്.

ALSO READ: ആന്ധ്രപ്രദേശിൽ ദളിത് യുവാവിന് ക്രൂര മർദനം; മൂത്രം കുടിപ്പിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News