അഭയാര്‍ഥികള്‍ താമസിക്കുന്ന കെട്ടിടം തകര്‍ത്ത് ഇസ്രയേല്‍; ഗാസയില്‍ കുഞ്ഞുങ്ങള്‍ അടക്കം 77 പേര്‍ മരിച്ചു

gaza

ഗാസയിലെ ബെയ്ത് ലാഹിയയിൽ അഭയാർഥി കുടുംബങ്ങൾ താമസിക്കുന്ന അഞ്ച് നില റെസിഡൻഷ്യൽ കെട്ടിടം ഇസ്രായേൽ വ്യോമാക്രമണത്തിൽ തകർത്തു. 77 ഫലസ്തീനികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ട്.

അവശിഷ്ടങ്ങൾ നീക്കം ചെയ്താലേ മരണ വ്യാപ്തി മനസ്സിലാകുകയുള്ളൂ. ജബാലിയ അഭയാർഥി ക്യാമ്പിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും വന്നവരായിരുന്നു ആക്രമണത്തിന് ഇരയായവർ. കെട്ടിട ഉടമയും ബന്ധുക്കളും ഇവിടെയുണ്ടായിരുന്നു.

Read Also: ബോംബ് വർഷത്തിന് പിന്നാലെ യുഎൻ ഏജൻസി നിരോധനവും; ഇസ്രയേൽ നടപടി ഗാസയെ തുറന്ന നരകമാക്കുമെന്ന് ലോകം

ഗാസയിലെ വടക്കൻ ഭാഗത്തുള്ള അൽ-അവ്ദ ഹോസ്പിറ്റലിലേക്കാണ് പരുക്കേറ്റവരെ കൊണ്ടുപോയത്. പരിമിത സാഹചര്യങ്ങളിൽ പ്രവർത്തനക്ഷമമായ ചുരുക്കം ആശുപത്രികളിലൊന്നാണിത്. പരുക്കേറ്റവരെ മുഴുവൻ ഉൾക്കൊള്ളാൻ ആശുപത്രിക്ക് കഴിയുന്നില്ല. 2023 ഒക്ടോബർ 7 മുതൽ ഇസ്രായേൽ ആക്രമണങ്ങളിൽ ഗാസയിൽ 43,020 പേർ കൊല്ലപ്പെടുകയും 101,110 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News