വടക്കൻ ഗാസയിലെ ഇന്തോനേഷ്യൻ ആശുപത്രികൾക്ക് നേരെ ഭീഷണി മുഴക്കി ഇസ്രയേൽ.രണ്ട് ആശുപത്രികൾകൂടി ഉടൻ ഒഴിയണമെന്ന് ഇസ്രയേൽ നിർദേശം നൽകി. ആശുപത്രികൾക്കുള്ളിൽ അതിക്രമിച്ചു കയറി ഡോക്ടർമാരെയും രോഗികളെയുമടക്കം ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് ഈ നിർദേശം.
അതിക്രമിച്ച് കയറി, അതിലെ മെഡിക്കൽ സ്റ്റാഫിനും രോഗികൾക്കും നേരെ ഭീഷണി മുഴക്കുകയും ഉടൻ തന്നെ ഒഴിപ്പിക്കാൻ ഉത്തരവിടുകയും ചെയ്തതായി പലസ്തീൻ ഇൻഫർമേഷൻ സെൻ്റർ റിപ്പോർട്ട് ചെയ്തു.
ബെയ്‌ത് ലാഹിയയിലെ ഇൻഡോനേഷ്യൻ ആശുപത്രിയും ജബൈലയിലെ അൽഅവ്‌ദ ആശുപത്രിയും ഒഴിയണമെന്ന് ഇസ്രയേൽ ഉത്തരവിട്ടിരിക്കുന്നത്.ആശുപത്രികൾക്ക് നേരെയുള്ള ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കണമെന്ന് യുഎൻ തുടർച്ചയായി ആവശ്യപ്പെടുന്നതിനിടെയാണ് ഇസ്രയേൽ വീണ്ടും ഭീഷണി മുഴക്കുന്നത്.വടക്കൻ ഗാസയിൽ നിലവിൽ പ്രവർത്തനക്ഷമമായ ആശുപത്രികളൊന്നുമില്ല.ഇതോടെ പ്രദേശത്തെ 300,000 പലസ്തീനികളുടെ ജീവൻ അപകടത്തിലാണ്.
ENGLISH NEWS SUMMARY: Israel threatened Indonesian hospitals in northern Gaza. Israel ordered two more hospitals to vacate immediately. This directive comes after the doctors and patients were threatened by the trespassing inside the hospitals.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here