പുഴുവരിച്ചും ചീഞ്ഞളിഞ്ഞും ആശുപത്രിക്കിടക്കയില്‍ പിഞ്ചുകുരുന്നുകള്‍; ഇസ്രയേലിന്റെ കണ്ണില്ലാത്ത ക്രൂരതയുടെ നേര്‍ക്കാഴ്ചയായി ഗാസയിലെ ദൃശ്യങ്ങള്‍

ആരുടെയും കരളലിയിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഗാസയില്‍ നിന്നും പുറത്തുവരുന്നത്. ഗാസ സിറ്റിയിലെ അല്‍ നസര്‍ പീഡിയാട്രിക് ഹോസ്പിറ്റലില്‍ നിന്നുള്ള ദൃശ്യത്തില്‍ പിഞ്ചുകുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ പുഴുവരിച്ച് കിടക്കുന്നത് കാണാന്‍ കഴിയും.

മരിച്ച ശേഷം ഇവിടെ കൊണ്ടുവന്നു കിടത്തിയതല്ല ഈ കുരുന്നുകളെ. മറിച്ച്, ചികിത്സ തേടി എത്തിയവരായിരുന്നു ഇവര്‍. ഡോക്ടര്‍മാരും നഴ്‌സുമാരും കുഞ്ഞുങ്ങള്‍ക്ക് ചികിത്സയും പരിചരണവുമെല്ലാം നല്‍കിയിരുന്നു. എന്നാല്‍ നവംബര്‍ 10ന് ഇസ്രയേല്‍ സയണിസ്റ്റ് അധിനിവേശ സേന ഈ ആശുപത്രിയില്‍ ഇരച്ചുകയറി. ഡോക്ടര്‍മാരെയും നഴ്‌സുമാരെയും തുരത്തിയോടിക്കുകയായിരുന്നു.

Also Read : ലൈംഗിക ശേഷി വര്‍ധിപ്പിക്കാന്‍ ഭര്‍ത്താവ് ഗുളിക കഴിച്ചു; ഭാര്യ നേരിട്ടത് കൂട്ടബലാത്സംഗത്തിന് സമാനമായ ക്രൂരത, നവവധുവിന് ദാരുണാന്ത്യം

ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കുഞ്ഞുങ്ങളെ മാത്രം ആശുപത്രിയിലാക്കി ഇസ്രയേല്‍ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ഭയപ്പെടുത്തി ഓടിക്കുകയായിരുന്നു. ആശുപത്രിയിലെ വാര്‍ഡുകളിലൊന്നിലെ കുഞ്ഞുങ്ങളുടെ മൃതദേഹം അഴുകുന്ന വീഡിയോ സോഷ്യല്‍ മീഡിയ വഴിയാണ് പുറത്തുവന്നത്. അല്‍ ജസീറ ചാനലിന്റെ വസ്തുതാന്വേഷണ യൂനിറ്റായ ‘സനദ്’ ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.

‘നവംബര്‍ 10ന് ഇസ്രായേല്‍ സൈന്യം അല്‍നസര്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ വളഞ്ഞു. അവിടെ അഭയം തേടിയവരെയും മെഡിക്കല്‍ സ്റ്റാഫിനെയും ഒഴിപ്പിച്ചു. കൃത്രിമ ശ്വാസം ആവശ്യമായ കുരുന്നുകള്‍ വരെ ഇവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഞങ്ങളെ (ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകരെ) അവിടെ നിന്ന് ഇസ്രായേല്‍ സേന പുറത്താക്കുമ്പോള്‍ ഈ കേസുകളല്ലാം റെഡ് ക്രോസ് ഫോളോ അപ്പ് ചെയ്യുമെനറൊയിരുന്നു പറഞ്ഞിരുന്നത്. ജീവന്‍രക്ഷാ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഒരു ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നു. പക്ഷേ എല്ലാം വെറുതെയായിരുന്നു. അവരെല്ലാം മരിച്ചുപോയി. അവിടെ തന്നെ കിടന്ന് ജീര്‍ണിക്കുകയാണ്…’ ആശുപത്രിയില്‍ ആ സമയത്ത് സേവനമനുഷ്ഠിച്ചിരുന്ന ഡോക്ടര്‍ മുഹമ്മദ് ഹമൂദ അല്‍ ജസീറയോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News