യുദ്ധക്കൊതി തീരാതെ ഇസ്രയേല്‍; ഗാസയിലെ സ്‌കൂളില്‍ നടത്തിയ ആക്രമണത്തില്‍ 100ലധികം പേര്‍ക്ക് ദാരുണാന്ത്യം

ഗാസയിലെ അഭയാര്‍ഥി ക്യാംപായ സ്‌കൂളില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 100ലധികം പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ആഴ്ച അഭയാര്‍ഥി ക്യാംപുകളായ നാല് സ്‌കൂളുകള്‍ ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് ഇന്ന് പുതിയ ആക്രമണം ഉണ്ടായത്.

ആക്രമണത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അഭയാര്‍ഥി ക്യാംപില്‍ ആളുകള്‍ പ്രാര്‍ഥിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

ഗാസ സിറ്റിയിലെ ദറാജ് പരിസരത്തുള്ള അല്‍-താബിന്‍ സ്‌കൂളില്‍ നടത്തിയ ആക്രമണത്തില്‍ ഇസ്രായേല്‍ സൈന്യം 2,000 പൗണ്ട് (907 കിലോഗ്രാം) ഭാരമുള്ള മൂന്ന് ബോംബുകള്‍ ഉപയോഗിച്ചതായി ഗാസയുടെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് മേധാവി ഇസ്മായില്‍ അല്‍ തവാബ്ത പറഞ്ഞു.

ഗാസ സിറ്റിയിലെ അല്‍-താബിന്‍ സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ആശുപത്രിയിലേക്ക് വന്‍ ജനപ്രവാഹമാണ്. എത്തിയവരില്‍ പലരുടെയും നില ഗുരുതരമാണ്. എന്നാല്‍ (അല്‍-അഹ്ലി ഹോസ്പിറ്റല്‍) ആവശ്യത്തിന് സ്റ്റാഫും മരുന്നും ഇല്ലാത്തതിനാല്‍ മതിയായ വൈദ്യസഹായം നല്‍കാന്‍ കഴിയാത്ത അവസ്ഥയാണ്. പരിക്കേറ്റ് എത്തുന്നവരില്‍ കുട്ടികളും സ്ത്രീകളുമുണ്ട്.

Also Read : വസ്ത്രങ്ങളെടുക്കാന്‍ ടെറസിന്റെ മുകളില്‍ കയറി; കുരങ്ങുകളെ കണ്ട് ഭയന്ന് ഓടിയ സ്ത്രീ വീടിന് മുകളില്‍ നിന്ന് വീണ് മരിച്ചു

അതേസമയം, പാരാമെഡിക്കുകളും സന്നദ്ധപ്രവര്‍ത്തകരും ബോംബ് വീണ സ്ഥലത്ത് നിന്ന് മൃതദേഹങ്ങള്‍ നീക്കം ചെയ്യാനുള്ള ശ്രമം തുടരുകയാണ്. സ്‌കൂളിന് നേരെ എറിഞ്ഞ ബോംബ് സ്‌കൂളിനും തീപിടിച്ചതോടെ ഇവര്‍ ബുദ്ധിമുട്ടുകയാണ്.

ഓഗസ്റ്റ് 4ന് ഗാസ സിറ്റിയില്‍ അഭയാര്‍ഥി ക്യാപുകളായ രണ്ട് സ്‌കൂളുകള്‍ ആക്രമിക്കപ്പെട്ടു. 30 പേര്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഗാസ സിറ്റിയിലെ ഹമാമ സ്‌കൂളില്‍ നടത്തിയ ആക്രമണത്തില്‍ 17 പേരാണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 1ന് ദലാല്‍ അല്‍ മുഗ്രബി സ്‌കൂളില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News