ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ ഓർമ്മക്കായി ഖത്തറിൽ 15,000 ടെഡി ബിയറുകൾ ഒരുക്കി ലബനീസ് കലാകാരൻ. ലബനീസ് – സിറിയൻ കലാകാരനായ ബാഷിർ മൊഹമ്മദാണ് ടെഡി ബിയറുകളുടെ പ്രദർശനം ഒരുക്കിയത്.ഒന്നും, രണ്ടുമല്ല 15000 പാവകളുടെ പ്രദർശനമാണ് ബാഷിർ ഒരുക്കിയത്. ഇസ്രയേലിൻ്റെ നരമേധത്തിൽ കൊല്ലപ്പെട്ട മുഴുവൻ കുട്ടികളുടെ പ്രതിനിധികളാണ് ഈ പാവകൾ.
ALSO READ; ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; കേന്ദ്രസർക്കാർ നീക്കത്തിനെതിരെ പ്രതിപക്ഷ വിമർശനം ശക്തം
ഗാസയിൽ കൊല്ലപ്പെട്ട ഓരോ കുട്ടികളുടെ നീറുന്ന ഓർമ്മകൾക്ക് ആദരവ് അർപ്പിച്ചാണ് ഈ പ്രദർശനം ഒരുക്കിയിരിക്കുന്നത്. ഏഴു കിലോ തൂക്കം വരുന്ന കോൺക്രീറ്റ് കട്ടക്ക് മുകളിൽ ഓരോ ടെഡി ബിയറിനെ സ്ഥാപിച്ചാണ് ഇദ്ദേഹം ഇൻസ്റ്റലേഷൻ ഒരുക്കിയത്. ഗസയിലെ ഓരോ കുഞ്ഞിന്റെയും തലയിൽ പതിച്ച കോൺഗ്രീറ്റ് കഷണങ്ങളെ അനുസ്മരിപ്പിക്കാനാണിത്.
ALSO READ; ബംഗ്ലാദേശിനെതിരെ സ്വന്തം നാട്ടിൽ സെഞ്ച്വറി നേടി അശ്വിൻ ; ആദ്യ ദിനം അവസാനിച്ചപ്പോൾ ഇന്ത്യ 339/6
പലസ്തീൻ വിഷയം ഈ നൂറ്റാണ്ട് നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണെന്നും, തൻറെ നിർമിതി വിറ്റ് കിട്ടുന്ന മുഴുവൻ പണവും ദാസയിലേക്ക് സംഭാവന നൽകാനാണ് തന്റെ തീരുമാനമെന്നും ബാഷിർ മൊഹമ്മദ് പറഞ്ഞു . ഒരു കലാകാരൻ എന്ന നിലയിൽ എത്രയെങ്കിലും താൻ ചെയ്യേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖത്തറിൽ മികച്ച പ്രതികരണമാണ് ഈ ഇൻസ്റ്റലേഷന് ലഭിക്കുന്നത്. ധാരാളം പേരാണ് ഇത് കണ്ടറിഞ്ഞ് ഇവിടെയെത്തുന്നത്. പ്രദർശനം കണ്ട് ഒരുപാട് പേരാണ് നിറഞ്ഞ കണ്ണുകളുമായി ഇവിടെ നിന്ന് മടങ്ങുന്നത്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here