യുദ്ധം അവസാനിപ്പിക്കില്ല; ആക്രമണം തുടരുമെന്ന് ബെഞ്ചമിൻ നെതന്യാഹു

പലസ്തീന് നേരെയുള്ള ആക്രമണം തുടരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഞങ്ങൾ നിർത്തിയിട്ടില്ലെന്നും ആക്രമണം തുടരുമെന്നും നെതന്യാഹു അറിയിച്ചു. ഹമാസിനെതിരെയുള്ള യുദ്ധം അവസാനിപ്പിക്കുമെന്ന റിപ്പോർട്ടുകളെ തള്ളിയാണ് നെതന്യാഹുവിന്റെ പ്രതികരണം. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് യുദ്ധം അവസാനിപ്പിക്കണമെന്ന് ഈജിപ്തും നിർദ്ദേശിച്ചിരുന്നു.

Also Read: കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെയുള്ള എൽഡിഎഫ് രാജ്ഭവൻ മാർച്ച് ഇന്ന്

വരും ദിവസങ്ങളില്‍ ആക്രമണം ശക്തമാക്കുമെന്നും പോരാട്ടം അവസാനിക്കാന്‍ സമയമെടുക്കുമെന്നും ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് യുദ്ധം അവസാനിപ്പിക്കുക, ഘട്ടംഘട്ടമായി ബന്ദികളെ വിട്ടയക്കല്‍, പാലസ്തീന്‍ രാഷ്ടട്ര രൂപീകരണം എന്നീ നിര്‍ദേശങ്ങള്‍ ഈജിപ്ത് മുന്നോട്ടുവച്ചിരുന്നതായാണ് റിപോർട്ടുകൾ.

Also Read: ഇന്ത്യയിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

പലസ്തീനിൽ ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ 20674 പേര്‍ കൊല്ലപ്പെടുകയും 54536പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തെന്ന് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നെങ്കിലും ആക്രമങ്ങൾ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 250 പലസ്തീനികളാണ് കൊല്ലപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News