പലസ്തീന്‌ നേരെയുളള ഇസ്രയേലിന്റെ കൂട്ടക്കുരുതി; മുതലക്കണ്ണീരുമായി പ്രധാനമന്ത്രി

പലസ്തീന്‌ നേരെയുളള ഇസ്രയേലിന്റെ കൂട്ടക്കുരുതിയില്‍ മുതലക്കണ്ണീരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗാസയില്‍ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ലോകരാജ്യങ്ങള്‍ കൂട്ടക്കൊലയെ ശക്തമായി അപലപിച്ചതിന് പിന്നാലെയാണ് നരേന്ദ്ര മോദിയുടെ ഇരട്ടത്താപ്പ്.

Also Read: കോഴിക്കോട് പോക്‌സോ കേസ് പ്രതിയുടെ വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു

ഗാസയില്‍ ആയിരങ്ങളെ കൊന്നൊടുക്കുമ്പോഴും ലക്ഷങ്ങള്‍ പലായനം ചെയ്യുമ്പോഴും ഇസ്രയേലിന് നിരുപാധികം പിന്തുണ ആവര്‍ത്തിക്കുകയായിരുന്നു നരേന്ദ്ര മോദി. ഹമാസിന്റേത് ഭീകരാക്രമണം എന്നായിരുന്നു മോദി വിശേഷിപ്പിച്ചത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ഫോണില്‍ വിളിച്ച് മോദി വിശേഷങ്ങള്‍ പങ്കു വയ്ക്കുമ്പോഴും, പലസ്തീനില്‍ കുട്ടികള്‍ ഉള്‍പ്പെടെ ഭക്ഷണവും കുടിവെള്ളവും ലഭിക്കാതെ മരിച്ചു വീഴുകയായിരുന്നു.

Also Read: പത്മശ്രീ എം സി ദത്തനെ അവഹേളിച്ച് കെ സുരേന്ദ്രന്‍; ചുട്ടമറുപടി നല്‍കി സോഷ്യല്‍ മീഡിയ

ഇസ്രയേലിന്റെ കൂട്ടക്കൊല അന്താരാഷ്ട്ര നിയമങ്ങളുടെ പരിധിയും ലംഘിച്ച് നീങ്ങിയതോടെ ലോക രാജ്യങ്ങള്‍ ശക്തമായി അപലപിക്കുകയാണ്. മധ്യ ഗാസയിലെ അല്‍ അഹ്ലി അറബ് ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 500ലധികം പേരാണ് കൊല്ലപ്പെട്ടത്. അറബ് രാജ്യങ്ങള്‍ അടക്കം ശക്തമായി അപലപിച്ചപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുതലക്കണ്ണീരുമായി രംഗത്തെത്തിയത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിച്ച് മോദി എക്‌സില്‍ കുറിച്ചു. കുറ്റക്കാരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട മോദി ഇസ്രയേലിന്റെ പേര് പറയാതെ ക്ലീന്‍ ചിറ്റും നല്‍കി. ആക്രമണത്തിന് പിന്നില്‍ തങ്ങളല്ലെന്ന് നെതന്യാഹു പ്രതികരിച്ചതിന് പിന്നാലെയാണ് മോദിയുടെ ഇരട്ടത്താപ്പ് എന്നതും വ്യക്തം. ഓപ്പറേഷന്‍ അജയ് എന്ന പേരില്‍ ഇസ്രയേലില്‍ നിന്നു മാത്രം ദൗത്യം നടത്തുന്ന മോദി പലസ്തീനില്‍ അകപ്പെട്ട ഇന്ത്യക്കാരെക്കുറിച്ച് മിണ്ടുന്നുമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News