ലബനനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു, 117 പേര്‍ക്ക് പരുക്ക്

ലബനനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെടുകയും 117 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ലെബനന്‍ ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സെന്‍ട്രല്‍ ബയ്‌റൂത്തില്‍ ഹിസ്ബുള്ളയെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്.

ലബനനില്‍ കര വഴിയുള്ള ആക്രമണവും ഇസ്രയേല്‍ കടുപ്പിച്ചിരുന്നു.ലബനനിലേക്ക് വ്യാപകമായ കടന്നാക്രമണത്തിന് ഒരുങ്ങുകയാണ് ഇസ്രയേലെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. 80,000 സൈനികരാണ് കടന്നാക്രമണത്തിന് തയ്യാറാകുന്നത്.

തെക്കന്‍ ലബനനിലെ നഖോറയിലെ യു എന്‍ സമാധാന സേനാ കേന്ദ്രം കടക്കാതെ ഇസ്രയേലിലേക്ക് പൂര്‍ണ ആക്രമണം സാധ്യമല്ല. വ്യാഴാഴ്ചയും ഇവിടേക്ക് ഇസ്രയേല്‍ ഷെല്ലാക്രമണം നടത്തി.വടക്കന്‍ ഇസ്രയേലില്‍ ഹിസ്ബുള്ള റോക്കറ്റ് ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു.

Also Read : സ്വത്തിന് വേണ്ടി പട്ടിണിക്കിട്ടു, ക്രൂരമായി തല്ലിച്ചതച്ച് മക്കള്‍; പീഡനം സഹിക്കാനാകാതെ വയോധിക ദമ്പതികള്‍ ജീവനൊടുക്കി

കഴിഞ്ഞ ദിവസം ഗാസയില്‍ അഭയാര്‍ഥികള്‍ താമസിക്കുന്ന സ്‌കൂളിനു നേരെ ഇസ്രയേല്‍ സേന നടത്തിയ വ്യോമാക്രമണത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഗാസയില്‍ അഭയാര്‍ഥികള്‍ താമസിക്കുന്ന റുഫൈദ സ്‌കൂളിനു നേരെയാണ് ആക്രമണമുണ്ടായത്. 50 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മരണസംഖ്യ ഇനിയും ഉയരുമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News