ഗാസയിലെ ഹമാസ് ക്യാമ്പിൽ ഇസ്രായേൽ വ്യോമാക്രമണം

ഗാസയിലെ ഹമാസ് ക്യാമ്പിൽ ഇസ്രായേൽ വ്യോമാക്രമണം. ഗാസയിൽ നിന്ന് ഇസ്രായേലി പൗരന്മാർക്ക് നേരെ തൊടുത്ത ഡസൻ കണക്കിന് റോക്കറ്റുകൾക്ക് മറുപടിയായാണ് വ്യോമാക്രമണം നടത്തിയതെന്ന് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. ഇസ്രായേൽ കസ്റ്റഡിയിൽ കഴിയവെ ഒരു പലസ്തീൻ തടവുകാരൻ നിരാഹാര സമരത്തെ തുടർന്ന് മരണപ്പെട്ടിരുന്നു.

ഇസ്ലാമിക് ജിഹാദിലെ മുതിർന്ന നേതാവായ ഖാദർ അദ്‌നാ ആണ് മരിച്ചത്. ഗാസ മുനമ്പിന്റെ പല ഭാഗങ്ങളിലും ഒന്നിലധികം വ്യോമാക്രമണങ്ങൾ നടന്നതായും ഇസ്രായേൽ സൈന്യം തങ്ങളുടെ ലക്ഷ്യമായ ‘ഹമാസ് പരിശീലന ക്യാമ്പുകൾ’ ആക്രമിച്ചതായി സ്ഥിരീകരിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഗാസയിൽ നിന്നുള്ള ആക്രമണങ്ങൾക്ക് മറുപടിയായാണ് ആക്രമണമെന്ന് ഇസ്രായേൽ അധികൃതർ പറഞ്ഞു.

തെക്കൻ ഇസ്രായേലിൽ 35 ലധികം റോക്കറ്റുകൾ തൊടുത്തുവിട്ടതായും പരിക്കുകൾ റിപ്പോർട്ട് ചെയ്തതായും വിവരമുണ്ട്. ആക്രമണത്തിൽ ഒരു ചൈനീസ് തൊഴിലാളിക്ക് പരുക്കേറ്റതായി ബീജിംഗിലെ സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News