​​ഗാസയിൽ ജനവാസ കേന്ദ്രത്തിന് നേരെ ഇസ്രയേൽ വ്യോമാക്രമണം; 45 പേർ കൊല്ലപ്പെട്ടു

Israel attack Gaza

വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയിൽ ജനവാസ കേന്ദ്രത്തിന് നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 45 പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസവും ബെയ്ത്ത് ലാഹിയയില്‍ ഇസ്രയേൽ വ്യോമാക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 73 പേര്‍ കൊല്ലപ്പെട്ടിരുന്നു.

​ഗാസയിൽ ഇസ്രയേൽ നടത്തുന്ന അധിനിവേശത്തെ തുടർന്ന് പലായനം ചെയ്തവരെ അധിവസിപ്പിച്ചിരുന്ന കെട്ടിടമാണ് ഇസ്രയേൽ ആക്രമിച്ചത്. അതേസമയം വടക്കൻ ഗാസയിലെ കമൽ അദ്‌വാൻ ആശുപത്രി സമുച്ചയത്തിൽ നിന്നും ഇസ്രയേൽ സൈന്യം പിൻവാങ്ങി.

Also Read: പഞ്ചാബില്‍ വന്‍ മയക്കുമരുന്നുവേട്ട; രണ്ട് പേർ അറസ്റ്റിൽ

കമൽ അദ്‌വാൻ ആശുപത്രിയിൽ നിന്ന് ആരോ​ഗ്യ പ്രവർത്തകരെയും രോഗികളെയും സൈന്യം കസ്റ്റഡിയിലെടുത്തതായി പലസ്തീൻ എൻക്ലേവ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ചയായിരുന്നു കമൽ അദ്‌വാൻ ആശുപത്രി ഇസ്രയേൽ സൈന്യം ആക്രമിച്ചത്. ആശുപത്രിയിൽ നിന്നും കസ്റ്റഡിയിലെടുത്ത ആരോ​ഗ്യ പ്രവർത്തകരെയും രോഗികളെയും പിന്നീട് ഇസ്രയേൽ വിട്ടയച്ചു. ആക്രമണത്തിൽ നിരവധി കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.

Also Read: 30 രാജ്യങ്ങളിലായി 3500 കുട്ടികളെ ലൈംഗികചൂഷണത്തിനിരയാക്കിയ 26കാരൻ പിടിയിൽ

ഗാസയിലും ലബനനിലും വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന ആവശ്യം അന്താരാഷ്ട്രതലത്തിൽ ശക്തമായിക്കൊണ്ടിരിക്കുമ്പോഴും വ്യാപക ആക്രമണങ്ങളാണ് ഇസ്രയേൽ നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News