ഇസ്രായേൽ ആക്രമണം, ചെങ്കടൽ വഴിയുള്ള ചരക്ക് നീക്കത്തിന് ഭീഷണി; വരുമാനത്തിലും കുറവ്

ചെങ്കടലിനെ മെഡിറ്ററേനിയനുമായി ബന്ധിപ്പിക്കുന്ന പ്രധാന ജലപാതയാണ് ഈജിപ്തിലെ സൂയസ് കനാൽ. ഇപ്പോഴിതാ ചെങ്കടലിൽ ഇസ്രായേൽ ബന്ധമുള്ള കപ്പലുകൾക്ക് നേരെ നടക്കുന്ന ആക്രമണം ഈജിപ്തിലെ സൂയസ് കനാലിന്റെ വരുമാനത്തെയും പ്രതികൂലമായി ബാധിക്കുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ഈ വർഷം സൂയസ് കനാലിൽ നിന്നുള്ള വരുമാനത്തിൽ ഇതുവരെ 40 മുതൽ 50 ശതമാനം വരെ കുറവുണ്ടായതായി ഈജിപ്ഷ്യൻ പ്രസിഡന്റ് പറഞ്ഞു.

ALSO READ: പാലക്കാട് നിന്ന് 75 കിലോ പഴകിയ മത്സ്യം പിടികൂടി

ഗാസക്കെതിരായ ഇസ്രായേൽ ആക്രമണം ശക്തമായതോടെ ചെങ്കടൽ വഴിയുള്ള ചരക്ക് നീക്കത്തെയും അത് ബാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സൂയസ് കനാലിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ 60 ശതമാനവും ദക്ഷിണാഫ്രിക്കയിലൂടെ വഴി മാറി സഞ്ചരിക്കുകയാണ്.

പ്രതിവർഷം 10 ബില്യൺ ഡോളറായിരുന്നു ഈജിപ്തിന് സൂയസ് കനാൽ വഴി ലഭിച്ചിരുന്നത്. ഈജിപ്തിന്റെ പ്രധാന വിദേശ കറൻസി സ്രോതസ്സുകളിലൊന്നായിരുന്നു. എന്നാൽ, ചെങ്കടലിലും ഏദൻ ഉൾക്കടലിലും ഇസ്രയേലുമായി ബന്ധമുള്ള കപ്പലുകൾ ആക്രമിക്കപ്പെട്ടു തുടങ്ങിയതോടെ ചെങ്കടലിലൂടെയുള്ള ഗതാഗതം ചില ഷിപ്പിംഗ് കമ്പനികൾ താൽക്കാലികമായി നിർത്തിവെച്ചു. മറ്റു ചില ഷിപ്പിംഗ് കമ്പനികൾ തെക്കൻ ആഫ്രിക്കക്ക് ചുറ്റുമുള്ള ദൈർഘ്യമേറിയ റൂട്ടിലൂടെ വഴിമാറി സഞ്ചരിക്കാനും തുടങ്ങി.

അതേസമയം നേരത്തെ തന്നെ കപ്പലുകൾ വഴിമാറി സഞ്ചരിക്കുന്നത് ആഗോള വിതരണത്തിലും ചരക്ക് വ്യാപാരത്തിലും ഇൻഷുറൻസിലും ചെലവുകൾ ഉയരാൻ കാരണമാകുമെന്ന് അന്താരാഷ്ട്ര നാണയ നിധി ആശങ്ക പ്രകടിപ്പിച്ചിരുന്നു.

ALSO READ: ഹെൽമെറ്റില്ലാതെ വാഹനം ഓടിച്ചു, പൊലീസ് പിടിച്ചിട്ടും കൂൾ എക്‌സ്പ്രഷനുമായി 13 കാരൻ; വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News