കുഞ്ഞുങ്ങളുടെ ചോര കണ്ടിട്ടും മടുക്കാതെ ഇസ്രയേല്‍; വ്യോമാക്രമണത്തില്‍ 35 പേര്‍ക്ക് ദാരുണാന്ത്യം

Gasa

ഗാസയില്‍ ഉടനടി വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുഎന്‍ ജനറല്‍ അസംബ്ലി പ്രമേയം പാസാക്കിയതിന് പിന്നാലെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 33 പേര്‍ കൂടി കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളുമടക്കം 33 പേരോളമാണ് കൊല്ലപ്പെട്ടത്.

മധ്യഗാസയില്‍ നിസുറത്ത് അഭ്യാര്‍ത്ഥി ക്യാമ്പിന് നേരെയാണ് ആക്രമണം നടന്നത്. ഒരു ബ്ലോക്ക് മുഴുവനും ബോംബിങ്ങില്‍ തകര്‍ന്നു. ക്യാംപിലെ ഒരു വീട്ടില്‍ മാത്രം 15 പേരാണ് കൊല്ലപ്പെട്ടത്. തെക്കന്‍ഗാസയിലെ റഫയില്‍ 13 പേര്‍ കൊല്ലപ്പെട്ടിട്ടിണ്ട്.

ഗാസയില്‍ നിരുപാധിക അടിയന്ത്ര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുഎന്‍ ജനറല്‍ അസംബ്ലി ബുധനാഴ്ച പ്രമേയം പാസാക്കിയിരുന്നു. ഇന്ത്യയടക്കം 158 രാജ്യങ്ങള്‍ പ്രമേയത്തെ പിന്തുണച്ചിരുന്നു. ഇസ്രയേലും യുഎസുമടക്കം എട്ട് രാജ്യങ്ങള്‍ പ്രമേയത്ത് എതിര്‍ത്തു.

Also Read : ഗാസയില്‍ വീണ്ടും ബോംബാക്രമണം; സ്ത്രീകളും കുട്ടികളുമടക്കം 38 പേര്‍ കൊല്ലപ്പെട്ടു

അതേസമയം രണ്ട് ദിവസം മുന്‍പ് വടക്കന്‍ ഗാസയിലെ ബെയ്ത്ത് ലാഹിയില്‍ പാര്‍പ്പിട സമുച്ചയത്തില്‍ നടന്ന വ്യോമാക്രമണത്തില്‍ ഇരുപത്തിരണ്ട് പേര്‍ കൊല്ലപ്പെട്ടു. ഇതുള്‍പ്പെടെ ഗാസയിലെ മറ്റിടങ്ങളില്‍ നടന്ന ആക്രമണത്തിലാണ് സ്ത്രീകളും കുട്ടികളും അടക്കം 38 പേര്‍ കൊല്ലപ്പെട്ടത്.

ഒരു വര്‍ഷത്തിലേറെയായി ഇസ്രയേല്‍ പലസ്തീനില്‍ നടത്തുന്ന അധിനിവേശത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് 44, 805 പേരാണ്. ഒരുലക്ഷത്തിലധികം പേര്‍ക്കാണ് പരുക്കേറ്റിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News