കളി കാര്യമായപ്പോൾ, യൂറോപ്പ ലീഗ് കാണാനെത്തിയ ഇസ്രായേൽ ഫുട്ബോൾ പ്രേമികൾ പലസ്തീൻ അനുകൂലികളുമായി കൂട്ടത്തല്ല്

യൂറോപ്പ ലീഗ് മൽസരം നടക്കാനിരിക്കെ  ഇസ്രായേൽ ഫുട്ബോൾ പ്രേമികളും പലസ്തീൻ അനുകൂലികളും തമ്മിൽ കൂട്ടത്തല്ല്. ആംസ്റ്റർഡാമിലാണ് സംഭവം. മക്കാബി ടെൽ അവീവും അയാക്സും തമ്മിലുള്ള മൽസരത്തിനിടെയും മൽസര ശേഷവുമാണ് ഇരുകൂട്ടരും തമ്മിൽ സംഘർഷമുണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഘർഷത്തിൽ 10 ഇസ്രായേൽ പൗരൻമാർക്ക് പരിക്കേറ്റെന്നും രണ്ട് പേരെ കാണാതായെന്നും ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അക്രമത്തിൽ പരിക്കേറ്റവരോടും ഇസ്രായേൽ പൌരൻമാരോടും രാജ്യത്തേയ്ക്ക് അടിയന്തരമായി മടങ്ങിയെത്താൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഓഫീസ് അറിയിച്ചു.

ALSO READ: ‘ദുബായ് രാജകുമാരനാ’യെത്തി കോടികളുടെ തട്ടിപ്പ് നടത്തി; 20 വർഷത്തെ തടവുശിക്ഷ വിധിച്ച് യുഎസ് കോടതി

ഇതിനായി വിമാനങ്ങൾ അയക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, സംഭവത്തെ 2023 ഒക്ടോബർ 7 ലെ ഹമാസ് ആക്രമണത്തോട് ഉപമിച്ചാണ് ഇസ്രായേൽ പ്രസിഡൻ്റ് ഐസക് ഹെർസോഗ് പ്രതികരിച്ചത്. നേരത്തെ, സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് നഗരമധ്യത്തിൽ  സുരക്ഷ ശക്തമാക്കിയിരുന്നു. എന്നാൽ, പ്രതിഷേധം നിരോധിച്ചിട്ടും പലസ്തീൻ അനുകൂല പ്രക്ഷോഭകർ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചത് വീണ്ടും സ്ഥിതി​ഗതികൾ വഷളാക്കുകയായിരുന്നു. സംഭവത്തിൽ 57 ഓളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News