എന്തിനീ ക്രൂരത, അവരെ ഭക്ഷണം കഴിക്കാനെങ്കിലും അനുവദിക്കൂ! യുഎൻ സഹായ വിതരണത്തിന് പിന്നാലെ ഗാസയിൽ ആക്രമണവുമായി ഇസ്രയേൽ

GAZA

ഗാസയിൽ വീണ്ടും ആക്രമണം ശക്തമാക്കി ഇസ്രയേൽ. ഐക്യരാഷ്ട്ര സഭ ഭക്ഷണം- കുടിവെള്ളം എന്നിവ വിതരണം ചെയ്യുന്നതിന്റെ തൊട്ടുപിന്നാലെ ജനവാസ മേഖലയിൽ ആക്രമണം നടത്തുന്നത് പതിവാക്കുകയാണ് ഇസ്രയേൽ. വടക്കൻ ഗാസയിലാണ് ആക്രമണം രൂക്ഷമായ നിലയിൽ തുടരുന്നത്.

വടക്കൻ ഗാസയിലുള്ള ജനങ്ങൾക്ക് സഹായം എത്തിക്കുന്നതിന് തടസ്സമില്ലെന്ന നിലപാടിലായിരുന്നു ഇസ്രയേൽ. എന്നാൽ ഈ സഹായ ദൗത്യം പൂർത്തീകരിക്കാൻ ഇസ്രയേൽ അനുവദിക്കാത്ത സ്ഥിതിയാണ് നിലനിൽക്കുന്നത്.

ALSO READ; ട്രംപ് പണി തുടങ്ങി! പുതിയ സർക്കാർ ഏജൻസി തുടങ്ങി, തലപ്പത്ത് ഇലോൺ മസ്കും വിവേക് രാമസ്വാമിയും

വടക്കൻ ഗാസയിൽ കുടുങ്ങിക്കിടക്കുന്ന പതിനായിരക്കണക്കിന് ആളുകൾക്ക് ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങളും നൽകാനുള്ള എല്ലാ ശ്രമങ്ങളും ഇസ്രയേൽ നിരസിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്തതായി യുഎൻ മാനുഷിക ഏജൻസി “ഒച്ച” പറയുന്നുണ്ട്.പലസ്‌തീനികൾക്ക് അഭയം നൽകുന്ന മഹ്‌ദിയ അൽ-ഷവ്വ സ്‌കൂളിലേക്കും സമീപത്തെ പൊതു അഭയകേന്ദ്രത്തിലേക്കും സഹായം എത്തിച്ചതായി ഒസിഎച്ച്എ അറിയിച്ചു. എന്നാൽ തൊട്ടുപിന്നാലെ, ഇസ്രായേൽ സൈന്യം പ്രദേശം വളയുകയും ഷെല്ലാക്രമണം നടത്തുകയും ആളുകളെ പലായനം ചെയ്യാൻ നിർബന്ധിക്കുകയും ചെയ്തു.

ഗാസയിൽ നിന്നും ജനങ്ങളെ പലായനം ചെയ്യാനടക്കാം വലിയ സമ്മർദ്ദമാണ് ഇസ്രയേൽ ചെലുത്തുന്നത്. ആക്രമണം ശക്തമാക്കിയതോടെ കുട്ടികളെയും പ്രായമായവരെയും കൊണ്ടടക്കം നിരവധി കുടുംബങ്ങളാണ് സുരക്ഷിത സ്ഥാനത്തേക്ക് മാറുന്നത്.

അതേസമയം ഒക്ടോബർ നാലിനും പത്തിനും ഇടയ്ക്ക് അഞ്ച് ശക്തമായ ആക്രമണ പരമ്പരയാണ് ഇസ്രയേൽ വടക്കൻ ഗാസയിൽ നടത്തിയതെന്നാണ്  “ഒച്ച” റിപ്പോർട്ട് ചെയ്യുന്നത്.ജബാലിയ, ബെയ്ത് ലഹിയ, ഷാതി അഭയാർഥി ക്യാമ്പുകളിലാണ് ആക്രമണങ്ങൾ രൂക്ഷമായി തുടരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News