36 നവജാത ശിശുക്കള്‍, ആക്രമണത്തില്‍ പരുക്കേറ്റ 2300 രോഗികള്‍; ഗാസയിലെ അല്‍ ശിഫ ആശുപത്രി ലക്ഷ്യമാക്കി ഇസ്രയേല്‍

ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ശിഫ ലക്ഷ്യമാക്കി ഇസ്രയേല്‍ സൈനിക നീക്കം ശക്തമാക്കി. ആശുപത്രിക്കുള്ളിലെ സൈനിക പ്രവര്‍ത്തനങ്ങള്‍ 12 മണിക്കൂറിനുള്ളില്‍ അവസാനിപ്പിക്കണമെന്ന് ഗാസയിലെ അധികാരികളെ അറിയിച്ചതായി ഇസ്രയേല്‍ പ്രതിരോധ സേന വ്യക്തമാക്കി.

Also Read : ഇസ്രയേൽ നിഷേധിച്ച ജലം മഴയായ് ഗാസയിൽ പെയ്‌തിറങ്ങി, പ്രകൃതി പോലും അതിജീവിക്കുന്ന ജനതക്കൊപ്പം, ചിരിച്ച് കുഞ്ഞുങ്ങൾ; വീഡിയോ

ആയിരക്കണക്കിന് പലസ്തീനികള്‍ക്ക് അഭയം നല്‍കുന്ന ആശുപത്രിയാണ് അല്‍ ശിഫ. ആശുപത്രിയില്‍ 36 ഓളം നവജാത ശിശുക്കളുണ്ട്. ഇസ്രയേല്‍ ആക്രമണത്തില്‍ പരുക്കേറ്റ 2300 ഓളം രോഗികളും, ആശുപത്രി ജീവനക്കാരും, വീടു നഷ്ടപ്പെട്ട ആയിരക്കണക്കിന് ആളുകളും അല്‍ ശിഫയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് ഐക്യരാഷ്ട്രസഭയുടെ വിലയിരുത്തല്‍.

Also Read : ‘പ്രതിയാണ് സൂപ്പര്‍സ്റ്റാറല്ല’; മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ സ്റ്റേഷനില്‍ ഹാജരായ സുരേഷ് ഗോപിക്ക് ആര്‍പ്പുവിളികളുമായി അനുകൂലികള്‍

അതേസമയം ഇസ്രയേല്‍ സൈന്യം ഗാസയിലെ അല്‍ ശിഫ ആശുപത്രിയില്‍ റെയ്ഡ് നടത്തിയെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. ഇസ്രയേല്‍ സൈന്യം മെഡിക്കല്‍ കോമ്പൗണ്ടില്‍ പ്രവേശിച്ചതായും എമര്‍ജന്‍സി, സര്‍ജറി വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങളില്‍ സൈനികര്‍ പ്രവേശിച്ചതായും ഗാസയിലെ ആശുപത്രികളുടെ ഡയറക്ടര്‍ മുഹമ്മദ് സഖൗട്ട് പറഞ്ഞു.

‘അധിനിവേശ ശക്തികള്‍ കെട്ടിടങ്ങള്‍ ആക്രമിച്ചു. കുട്ടികളുള്‍പ്പെടെയുള്ള രോഗികള്‍ ഭീതിയിലാണ്. അവര്‍ നിലവിളിക്കുന്നു. ഇത് വളരെ ഭയാനകമായ ഒരു സാഹചര്യമാണ്’ അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News